മുംബയ്: പ്രശസ്ത നർത്തകിയും നടിയുമായ സുധാ ചന്ദ്രന്റെ പിതാവും നടനുമായ കെ.ഡി ചന്ദ്രൻ (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മേയ് 12 മുതൽ ജുഹൂവിലെ കൃതി കെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചികിത്സയിൽ പാലക്കാട് വേരുകളുള്ള ചന്ദ്രൻ ചൈനാ ഗേറ്റ്, മേം മാധുരി ദീക്ഷിത് ബന്നാ ചാഹതി ഹൂ, ശരാരത്, കോയി മിൽ ഗയ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ദേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. നാടക രംഗത്ത് തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |