ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ള കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.11 ലക്ഷം പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 362437 പേർ രോഗമുക്തരായി.രോഗമുക്തി നിരക്ക് 84.25 ശതമാനമായി ഉയർന്നു. ആറു ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് പ്രതിദിന രോഗികളെക്കാൾ കൂടുതൽ പേർ രോഗമുക്തരാകുന്നത്. അതേസമയം പ്രതിദിന മരണം വീണ്ടും നാലായിരം (4,077 ) കടന്നു.ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 55344 പേരുടെ കുറവുണ്ടായി. 36,18,458 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് ആകെ കേസുകളുടെ 14.66 ശതമാനാണ്. കർണാടകയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ 4,96 ലക്ഷമായി കുറഞ്ഞു. കേരളത്തിൽ 4.45 ലക്ഷം പേരാണ് ചികിത്സയിൽ. രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ രണ്ടുലക്ഷത്തിലേറെയും യു.പി, പശ്ചിമബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഒരു ലക്ഷത്തിലേറെ പേരും ചികിത്സയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |