SignIn
Kerala Kaumudi Online
Thursday, 28 March 2024 3.14 PM IST

പാലക്കാട് എംഎൽഎയ്ക്ക് കാട്ടാക്കടയിലുമുണ്ട് പിടി; ആവശ്യവുമായി എത്തിയ ആളെ കമന്റ് ബോക്സ് വഴി സഹായിച്ച് ഷാഫി പറമ്പിൽ

shafi-parambil

തനിക്ക് മരുന്ന് കൊറിയർ വഴി ലഭിക്കുന്നതിനായി തന്റെ ഫേസ്ബുക്ക് പേജ് വഴി സഹായം ചോദിച്ചയാൾക്ക് കമന്റ് ബോക്സ് വഴി പ്രശ്നപരിഹാരം നടത്തി നിയുക്ത പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ. വിനീത് അമ്പലമാറ്റിൽ എന്ന പാലക്കാട് പുലാപ്പറ്റ സ്വദേശിയായ യുവാവാണ് ഷാഫിയുടെ ഒരുപോസ്റ്റിനു കീഴിലെ കമന്റ് ബോക്സിലൂടെ സഹായാഭ്യർത്ഥന നടത്തിയത്.

കൊറിയർ വഴി മരുന്ന് ലഭ്യമാക്കാനായി തിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് വീരനാട് ഉള്ള ഏതെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ നമ്പർ ലഭിക്കുമോ എന്നായിരുന്നു വിനീതിന്റെ ചോദ്യം. വിനീതിന്റെ കമന്റിന് കീഴിലായി 'ഷാഫിക്കായ്ക്ക് ഇൻബോക്സ് ചെയ്യൂ... ഇത് ചിലപ്പോൾ ശ്രദ്ധിക്കണമെന്നില്ല'- എന്ന് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് കാണാം.

comments

എന്നാൽ ഒട്ടും വൈകാതെ വിനീതിന്റെ കമന്റിന് മറുപടി നൽകികൊണ്ട് ഷാഫി പറമ്പിൽ തന്നെ വരികയായിരുന്നു. ഈ ആവശ്യത്തിനായി സുധീർ ഷാ എന്നൊരാളെ ഫോൺ വഴി ബന്ധപ്പെടാനാണ് ഷാഫി വിനീതിനോട് ആവശ്യപ്പെട്ടത്.

ഒപ്പം സുധീറിന്റെ നമ്പറും ഷാഫി നൽകിയിട്ടുണ്ട്. മഴ മൂലം വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിൽ ജനറേറ്റർ ഉപയോഗിച്ച് മോട്ടോർ പമ്പ് പ്രവർത്തിപ്പിച്ച് ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ യൂത്ത് കെയർ പ്രവർത്തകർ വീടുകളിൽ വാട്ടർ ടാങ്ക് നിറച്ച് കൊടുത്ത കാര്യം വിശദീകരിക്കുന്ന ഷാഫി പറമ്പിലിന്റെ പോസ്റ്റിനു കീഴിലാണ് യുവാവ് സഹായാഭ്യർത്ഥനയുമായി എത്തിയത്.

content details: shafi parambil swoops in for man who asked for help through his comment box.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAFI PARAMBIL, THIRUVANANTHAPURAM, KATTAKKADA, THIRUVANATHAPURAM, SOCIAL MEDIA, INDIA, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.