SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.29 PM IST

തുടർച്ചയായ മൂന്നാംദിവസവും ആശ്വാസം

covid

കൊച്ചി: ജില്ലയിലെ കൊവിഡ് വ്യാപനത്തിൽ ആശ്വാസത്തിന് വകനൽകി തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന തോതിൽ കുറവുരേഖപ്പെടുത്തി. ഇന്നലെ 10 ആരോഗ്യ പ്രവർത്തകരും പുറത്തുനിന്നെത്തിയ 19 പേരും ഉൾപ്പെടെ 3154 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 68357 ആയി. അതേസമയം

ലോക് ഡൗൺ കാലത്തും സമ്പർക്കവ്യാപനം കൂടിയതോതിലാണെന്നത് ആശങ്കാജനകമാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 3154 ൽ 3100 ഉം സമ്പർക്കവ്യാപനമാണ്.

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.31

 50 ന് മുകളിൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

തൃപ്പൂണിത്തുറ (110),തൃക്കാക്കര (100), മുളവുകാട് (71), പായിപ്ര (69), കുമ്പളങ്ങി (68), എളംകുന്നപ്പുഴ, കടുങ്ങല്ലൂർ ,ചെങ്ങമനാട് (66),ആലങ്ങാട് (65), കീഴ്മാട് (62), മരട് (60), പള്ളിപ്പുറം (59),ചേരാനല്ലൂർ,(58) വടവുകോട് ( 57),കളമശേരി (53), പെരുമ്പാവൂർ (52), വാഴക്കുളം, മൂക്കന്നൂർ (51)

അഞ്ചിൽ താഴെ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കറുകുറ്റി, കുന്നുംപുറം, കൂത്താട്ടുകുളം, ചെല്ലാനം, മുടക്കുഴ, മുണ്ടംവേലി, അയ്യപ്പൻകാവ്, ഏഴിക്കര, കരുവേലിപ്പടി, പോത്താനിക്കാട്, അയ്യമ്പുഴ, ചക്കരപ്പറമ്പ്, പൂണിത്തുറ.

 ഇന്നലെ രോഗമുക്തിനേടിയവർ 4620

 വീടുകളിൽ പുതുതായി നിരീക്ഷണത്തിലായവർ 3413

 വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 119196

 ഇന്നലെ ചികിത്സാകേന്ദ്രങ്ങളിൽ പ്രവേശിക്കപ്പെട്ടവർ 370

 ഡിസ്ചാർജ് ചെയ്യപ്പെട്ടവർ 402

നിലവിൽ ചികിത്സയിൽ കഴിയുന്നവർ

• കളമശ്ശേരി മെഡിക്കൽ കോളേജ് 159
• പി.വി.എസ് 82
• ജി.എച്ച് മൂവാറ്റുപുഴ 40
• ജി.എച്ച് എറണാകുളം 45
• ഡി. എച്ച് ആലുവ 71
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 36
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 38
• പറവൂർ താലൂക്ക് ആശുപത്രി 25
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 52
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 37
• കോതമംഗലം താലൂക്ക് ആശുപത്രി – 22
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 11
• സഞ്ജീവനി – 86
• സ്വകാര്യ ആശുപത്രികൾ 2535
• എഫ് .എൽ.റ്റി .സി കൾ 538
• എസ്.എൽ.റ്റി. സി. കൾ 420
• ഡോമിസിലറി കെയർ സെന്റർ 660
• വീടുകൾ 60346

വാസ്കിനേഷൻ

ജില്ലയിൽ ഇന്നലെ വരെ 920929 ആളുകൾ കൊ വിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. അതിൽ 211727 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. 133253 ആരോഗ്യ പ്രവർത്തകരും 80054 കൊവിഡ് മുന്നണി പ്രവർത്തകരും 18 നും 44 നും ഇടയിൽ പ്രായമുള്ള 1335 ആളുകളും 45 നും 60 നും ഇടയിൽ പ്രായമുള്ള 239356 ആളുകളും 60 വയസിനു മുകളിലുള്ള 466931 ആളുകളുമാണ് വാക്‌സിൻ സ്വീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.