SignIn
Kerala Kaumudi Online
Thursday, 25 April 2024 6.12 AM IST

കൊവിഡ് പ്രതിരോധ ബോധവത്കരണവുമായി കുടുംബശ്രീ :വരും ചെയിൻ കോൾ വിളി

covid

കൊച്ചി: കൊവിഡ് പ്രതിരോധ ബോധവത്കരണത്തി​ന് സംസ്ഥാന കുടുംബശ്രീ മിഷൻ. ചെയിൻ കോൾ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ കുടുംബങ്ങളിൽ പ്രതിരോധ മാർഗങ്ങളെ കുറിച്ച് പഠി​പ്പി​ക്കലും രോഗി​കളുള്ള വീടുകളിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കലുമാണ് ലക്ഷ്യം.

ഇതിനായി കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 2000 പേരെ റിസേഴ്‌സ് പേഴ്സൺമാരായി തിരഞ്ഞെടുത്ത് പരിശീലനം നൽകി.

ഒരു സി.ഡി.എസിന് 2 റിസോഴ്‌സ് പേഴ്‌സൺ വീതമുണ്ട്. സംസ്ഥാനത്ത് 1064 സി.ഡി.എസുമാരാണുള്ളത്.

പ്രവർത്തനം ഇങ്ങനെ

റിസോഴ്‌സ് പേഴ്സൺമാർ സി.ഡി.എസ് ചെയർപേഴ്‌സൺമാർ വഴി​ സന്ദേശങ്ങൾ അയൽക്കൂട്ട ഭാരവാഹി​കളി​ലൂടെ, ചെയിൻ പ്രോസസിലൂടെ എല്ലാ കുടുംബങ്ങളി​ലേക്കും എത്തി​ക്കാനാണ് ശ്രമി​ക്കുന്നത്.

ആദ്യ ദിവസം റിസോഴ്സ് പ്രവർത്തകർ അംഗങ്ങളുടെ സുഖവിവരങ്ങളും മറ്റു വിശേഷങ്ങളും തിരക്കും. മൂന്നു ദിവസം കഴിഞ്ഞ് ഇവരുടെ ആവശ്യങ്ങൾ തിരക്കുകയും അടുത്ത ദിവസങ്ങളിൽ വേണ്ട നി‌ർദ്ദേശങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞ് അവ പരിഹരിക്കുകയും ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലേക്കും എത്തിക്കുകയാണ് ഉദ്ദേശം.ബോധവൽക്കരണ ക്ലാസുകൾക്കു പുറമേ റിസോഴ്സ് പേഴ്സൺമാർ പ്രസിഡന്റ് സെക്രട്ടറിമാർ എന്നിവർക്ക് ആത്മവിശ്വാസം, മനോധൈര്യം എന്നിവ വർദ്ധിപ്പിക്കുന്നതിനും പ്രത്യേക ഓൺലൈൻ ക്ലാസ്സുകൾ നൽകും.

പി.സി.നിഷാദ്

കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.