SignIn
Kerala Kaumudi Online
Saturday, 20 April 2024 4.41 AM IST

മലയാള സിനിമയ്ക്ക് 'പ്രകാശം പരത്താൻ ' പദ്മനാഭൻ കഥയുമായി ജയരാജ്

kk

കണ്ണൂർ: മലയാള ചെറുകഥയുടെ രാജശില്പി ടി. പദ്മനാഭന്റെ കഥയായ പ്രകാശം പരത്തുന്ന പെൺകുട്ടി സംവിധായകൻ ജയരാജ് സിനിമയാക്കുന്നു. കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചെങ്കിലും ലോക്ക്‌ ഡൗണോടെ നിറുത്തിവച്ചു. ലോക്ക് ഡൗണിന് ശേഷം കണ്ണൂരിൽ ഷൂട്ടിംഗ് ആരംഭിക്കും. അനന്യ ഫിലിംസിന്റെയും വൈ എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ആൽവിൻ ആന്റണി, മനു പദ്മനാഭൻ നായർ, ബിജു തോരണത്തേൽ, ജയചന്ദ്രൻ കല്ലാടത്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ജയരാജ് തന്നെയാണ് തിരക്കഥ. ഒപ്പം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരം മീനാക്ഷിയാണ് പെൺകുട്ടിയുടെ വേഷം ചെയ്യുന്നത്. പുതുമുഖം ആൽവിനാണ് നായകൻ. സംഗീതം രമേശ് നാരായണനും ഛായാഗ്രഹണം നിഖിൽ എസ് പ്രവീണും.

പദ്മനാഭന്റെ കടൽ എന്ന ചെറുകഥ ഷാജി എൻ.കരുൺ നേരത്തേ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങി.

പദ്മനാഭന്റെ കഥയെ അടിസ്ഥാനമാക്കി സിനിമ ചെയ്യണമെന്നത് നേരത്തെയുള്ള ആഗ്രഹമായിരുന്നു. ആത്മഹത്യ ചെയ്യാനുറച്ച ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാൻ കഴിഞ്ഞ പെൺകുട്ടിയെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

-ജയരാജ്, സംവിധായകൻ

എന്റെ ചെറുകഥയെ അടിസ്ഥാനമാക്കി പ്രേക്ഷകർക്ക് മുന്നിൽ ആദ്യമെത്തുന്ന സിനിമയാണിത്. ജയരാജ് ഇടക്കിടെ ഈ ആവശ്യവുമായി എന്നെ വിളിക്കാറുണ്ടായിരുന്നു. എന്റെ സ്വന്തം നാടായ കണ്ണൂരിൽ നിന്നാണ് ചിത്രീകരണം എന്നു കേട്ടപ്പോൾ പൂർണസമ്മതം നൽകി.

-ടി.പദ്മനാഭൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: T PADMANABAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.