ന്യൂഡൽഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷ റദ്ദാക്കുമോയെന്ന് ഇന്നറിയാം. ഇതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗം ഇന്നു നടക്കും. മേയ് 4ന് നടത്താനിരുന്ന പരീക്ഷ നീട്ടിവച്ചിരിക്കുകയാണ്.
പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കും. രോഗവ്യാപനം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്നും ബദൽ മൂല്യനിർണയ രീതി അവലംബിച്ച് ഫലപ്രഖ്യാപനം നടത്തണമെന്നുമാണ് പൊതുവെയുള്ള ആവശ്യം. സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി സ്കൂൾ തലത്തിൽ മൂല്യനിർണയം വഴി ഫലപ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിൽ മഹാമാരി മൂലമുണ്ടായ പൊതു സാഹചര്യങ്ങളും ഇന്നത്തെ യോഗത്തിൽ വിലയിരുത്തും. പുതിയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പും ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |