കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് അഞ്ച് പി.എസ്.എ. ഓക്സിജൻ പ്ലാന്റുകൾ നിർമിച്ചു നൽകും. ഓർഡർ നൽകിക്കഴിഞ്ഞു. ഒരു കോടി 30 ലക്ഷം രൂപയാണ് ചെലവ്. കേരളത്തിന് നാലും ഉത്തർപ്രദേശിന് ഒരു പ്ലാന്റും നൽകും. ജില്ലയിലെ ആശുപത്രികൾക്ക് രണ്ടെണ്ണവും, കോഴിക്കോട്, കണ്ണൂർ ആശുപത്രികൾക്ക് ഓരോന്നു വീതവും നൽകും. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിന് എഫ്.എൽ.ടി.സികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകിയിട്ടുണ്ട്.
ആശുപത്രികളിലെ പ്ളാന്റുകളിൽ ക്യാപ്റ്റീവ് ഓക്സിജൻ ഉല്പാദന സൗകര്യമുണ്ടാകും. 2020ലും ഏലൂർ നഗരസഭയിലേക്കും, പുത്തൻകുരിശ് പഞ്ചായത്തിനും എഫ് എൽ.ടി.സി തുടങ്ങുന്നതിനാവശ്യമായ സാധനസാമഗ്രികൾ നൽകി സഹായിച്ചിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |