തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചു. മത്സ്യവിതരണവും ഈ സമയം നടത്താം.
ഈ ജില്ലകളിലും മറ്റുള്ള ജില്ലകളിലേതുപോലെ
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും. ബാങ്കിംഗ് ഇടപാടുകൾ സുഗമമാക്കാൻ വേണ്ടിയാണിത്.
ട്രിപ്പിൾ ലോക്ക്ഡൗൺ: ജില്ലകളിലെ സ്ഥിതി അനുസരിച്ച് നിയന്ത്രണം
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ നിയന്ത്റണം സംബന്ധിച്ച ഉത്തരവ് കളക്ടർമാർ പുറത്തിറക്കി. പലചരക്ക് കടകളുൾപ്പെടെയുള്ളവയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് തുറക്കാൻ അനുമതിയെങ്കിലും തുറക്കേണ്ട സമയം ഓരോ ജില്ലയിലും വ്യത്യസ്തമാണ്. തിരുവനന്തപുരത്ത് രണ്ടു വരെ തുറക്കാം. എന്നാൽ തൃശൂരിൽ ഇത് ഉച്ചയ്ക്ക് 1 വരെയാണ്. ജില്ലകളിലെ സ്ഥിതി അനുസരിച്ചാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്.
വാഹനസഞ്ചാരം കർശനമായി നിരോധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |