ഇരിങ്ങാലക്കുട: സിനിമാ താരവും നർത്തകിയുമായ സുധാചന്ദ്രന്റെ പിതാവും കിഴക്കൂട്ട് മഠം കുടുംബാംഗവും ഹിന്ദി, മലയാളം സിനിമകളിലെ അഭിനേതാവുമായിരുന്ന കെ.ഡി ചന്ദ്രൻ (84) മുംബയിൽ അന്തരിച്ചു. പ്രസിദ്ധമായ പാർലെജി ബിസ്ക്കറ്റ് പരസ്യത്തിലെ അപ്പൂപ്പനായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു. നാടക നടനും കൂടിയായിരുന്നു. ഭാര്യ പരേതയായ തങ്കം. മരുമകൻ: രവി ദാങ്.
സഹോദരങ്ങൾ: ശാന്ത രാജാറാം, സ്കന്ദൻ, ഗണേശൻ, കുമാർ. പരേതരായ കെ.എസ് ദൊരൈയ് സ്വാമിയും ശാരദയുമായിരുന്നു മാതാപിതാക്കൾ. സംസ്കാരം മുംബയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മുംബയിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹം കൂടൽമാണിക്യം ക്ഷേത്രോത്സവ സമയത്ത് പതിവായി സഹോദരങ്ങൾക്കൊപ്പം ഇരിങ്ങാലക്കുടയിലെത്താറുണ്ട്.
മുംബയിലെ പ്രസിദ്ധമായ യു.എസ്.ഐ.എസ് ലൈബ്രറിയുടെ ചീഫ് ലൈബ്രറേറിയനായിരുന്നു. ഹിന്ദി സിനിമകളിലും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. ഹിന്ദി ചിത്രമായ കോയി മിൽ ഗയ ചിത്രത്തിലെ സർക്കാർ ഉദ്യാഗസ്ഥൻ (2003 ), ജൂനൂൻ സിനിമയിലെ നായിക നിതയുടെ പിതാവ് (1992), ഹം ഹൈ രഹി പ്യാർ കെ സിനിമയിലെ മിസ്റ്റർ അയ്യർ (1993), തീസര കോൻ സിനിമയിലെ വർമ്മ(1994) തുടങ്ങി നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |