SignIn
Kerala Kaumudi Online
Friday, 19 April 2024 3.35 PM IST

പുതിയ പമ്പ് ഹൗസുകൾ വാട്ടർ അതോറിറ്റി നിർമ്മിക്കില്ല

pumb

 പ്രവർത്തന നഷ്ടം കുറയ്ക്കാൻ നീക്കം

കൊല്ലം: കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇനി മുതൽ ജില്ലയിൽ പുതിയ പമ്പ് ഹൗസുകൾ നിർമ്മിക്കില്ല. പകരം കുടിവെള്ള ക്ഷാമം നേരിടുന്ന ഇടങ്ങളിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കുഴൽകിണർ, പമ്പ് ഹൗസുകൾ നിർമ്മിക്കാം. ഇവയുടെ നിർമ്മാണം ജലവിഭവ വകുപ്പ് പൂർത്തീകരിച്ച് നൽകുമെങ്കിലും നിയന്ത്രണം ഏറ്റെടുക്കില്ല.

പമ്പ് ഒപ്പറേറ്റർമാരുടെ വേതനം, അറ്റകുറ്റ പണികൾക്കുള്ള ചെലവ്, കാലതാമസം എന്നിവ താങ്ങാൻ കഴിയാത്തതാണ് മുഖ്യകാരണമായി പറയുന്നത്. ആധുനികവത്കരണത്തിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ ജില്ലയിലെ എല്ലാ പമ്പ് ഹൗസുകളും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതോടെ ചെലവുകൾ മൂന്നിലൊന്നായി കുറയ്ക്കാനാകും. പ്രതിസന്ധിയിലൂടെ നീങ്ങുന്ന വകുപ്പിനെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പമ്പ് ഓപ്പറേറ്റർമാരെ ഒഴിവാക്കി ഓട്ടോമേറ്റഡ് സംവിധാനം നടപ്പാക്കുന്നത്.

വരുമാനം ശമ്പളത്തിനും തികയില്ല

ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് അഞ്ച് പമ്പ് ഹൗസുകളെങ്കിലുമുണ്ട്. എല്ലാ വാർഡുകളിലും പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളുമുണ്ട്. പ്രാദേശിക കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് നിർമ്മിച്ചവയാണ് ഇവ. എന്നാൽ പമ്പ് ഓപ്പറേറ്റർമാർക്ക് നൽകാനുള്ള വേതനതുക പോലും വരുമാനമായി ലഭിക്കാറില്ല. ഓരോ പമ്പ് ഹൗസിലും കുറഞ്ഞത് 500 ഗാർഹിക കണക്ഷനുകൾ ഉണ്ടെങ്കിലും മിക്കവരുടെയും വാടക ഫീസ് കൃത്യമായി കിട്ടാറില്ല. ചിലതിന് സർക്കാർ പദ്ധതി പ്രകാരം വാടക ഇളവും നൽകിയിട്ടുണ്ട്.

ഞാങ്കടവ്, ജപ്പാൻ പദ്ധതികൾ

1. ഞാങ്കടവ് പദ്ധതി പൂർത്തിയാകുന്നതോടെ കൊല്ലം കോർപ്പറേഷൻ പരിധിയോട് ചേർന്നുള്ള സമീപ പഞ്ചായത്തുകളിലും ജലവിതരണം സുഗമമാകും

2. പരവൂർ, പാരിപ്പള്ളി മേഖലകളിൽ ജപ്പാൻ കുടിവെള്ള പദ്ധതി കാര്യക്ഷമമാണ്

3. കൊറ്റങ്കര, പെരിനാട്, തൃക്കരുവ, പനയം, മൺറോത്തുരുത്ത് എന്നിവിടങ്ങളിൽ ഞാങ്കടവ് പദ്ധതിയിലൂടെ കുടിവെള്ള വിതരണം യാഥാർത്ഥ്യമാകുന്നതോടെ പ്രാദേശിക പമ്പ് ഹൗസുകളുടെ പ്രവർത്തനം ഇല്ലാതാകും

4. ഇതിനായി പെരിനാട് പഞ്ചായത്തിലെ കൈതാകോടി, തൃക്കരുവയിലെ സ്റ്റേഡിയം വാർഡ്‌ എന്നിവിടങ്ങളിൽ പുതുതായി ഉപരിതല ജലസംഭരണി നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചു

5. പനയം പഞ്ചായത്തിലെ ചിറ്റയം, മൺറോത്തുരുത്ത് എന്നിവിടങ്ങളിൽ നിലവിലുള്ള സംഭരണി നവീകരിക്കും

''

ജില്ലയിലെ എല്ലാ പമ്പ് ഹൗസുകളും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറുന്നതോടെ പ്രാദേശിക പമ്പ് ഹൗസുകളുടെ പ്രവർത്തനം ആവശ്യമില്ലാതാകും.

വകുപ്പ് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.