മട്ടന്നൂർ: ലോക്ക് ഡൗണിന്റെ മറവിൽ വില്പനക്കായി നെല്യാട്ടെ കുനിയിൽ സലാമിന്റെ വീട്ടിൽ സൂക്ഷിച്ച 3315 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്തിൽ പിടിച്ചെടുത്തു. ഭാര്യാ സഹോദരനായ പരിയാരത്തെ റഹൂഫിന്റേതാണ് പിടിച്ചെടുത്ത പുകയില ഉല്പന്നങ്ങളെന്ന് സലാം എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രിവന്റീവ് ഓഫീസറായ ബഷീർ പിലാട്ട്, ഷാജി കെ.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ ഹാരിസ് എം.പി, വിനോദ് ടി.ഒ, രാഗിൽ കെ.കെ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |