തലശ്ശേരി: റെയിഞ്ച് എക്സൈസ് പാർട്ടിയും തലശ്ശേരി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് നടത്തിയ പരിശോധനയിൽ രണ്ടാം പ്ലാറ്റ്ഫോമിനടത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ വൻ മദ്യ ശേഖരം കണ്ടെത്തി. 40 ടെട്രാ പാക്കറ്റുകളും, 32 പ്ലാസ്റ്റിക് ബോട്ടിലുകളിലുമായാണ് മദ്യം കണ്ടെത്തിയത്. തലശ്ശേരി റെയിഞ്ച് പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാറും, പ്രിവന്റീവ് ഓഫീസർമാരായ ഷിബു വി.കെ, ഷെനിത്ത് രാജ്, രാജേഷ് ശങ്കർ, ലെനിൻ, വിനോദ് കുമാർ, ജിജീഷ്
ആർ.പി.എഫ്. ഹെഡ് കോൺസ്റ്റബിൾ വി.പി മഹേഷ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |