ബീജിംഗ്: കോവിഡ് രണ്ടാം തരംഗം ലോകരാജ്യങ്ങളിൽ ശമനമില്ലാതെ തുടരുന്നതിനിടെ പ്രതരോധ നടപടികളുടെ ഭാഗമായിഎവറസ്റ്റിലെ വസന്തകാല മലകയറ്റം ചൈന റദ്ദാക്കി. തിബറ്റ് ഭാഗം വഴിയുള്ള മലകയറ്റമാണ് റദ്ദാക്കിയത്.
ജനറൽ അഡ്മിസ്ട്രേഷൻ ഓഫ് സ്പോർട്സ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 21 ചൈനീസ് പർവതാരോഹകർക്ക് കൊടുമുടി കയറാൻ നേരത്തെ ചൈനീസ് അധികൃതർ അനുമതി നൽകിയിരുന്നതാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
ഏപ്രിൽ, മേയ് സീസണിൽ എവറസ്റ്റ് കയറാൻ 408 പർവതാരോഹകർക്ക് നേപ്പാൾ അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ആർക്കും അനുമതി നൽകിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |