തഴവ: തൊഴുത്തിൽ കെട്ടിയിരുന്ന ആടിന്റെ തലയറുത്ത് കടത്തി. തഴവ കുതിരപ്പന്തി പുത്തൻതറയിൽ വിജയകുമാറിന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിരുന്ന ഒരു വയസോളം പ്രായമുള്ള ആടിന്റെ തലയാണ് അറുത്തെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ വീട്ടുകാർ തൊഴുത്തിലുണ്ടായിരുന്ന രണ്ട് ആടുകൾക്ക് തീറ്റ നൽകിയിരുന്നു. ഞായറാഴ്ച പുലർച്ചെ ഉണർന്നേഴുന്നേറ്റപ്പോഴാണ് തലയറ്റ നിലയിൽ ആടിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ഓച്ചിറ സി.ഐ പ്രകാശന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അറുത്തശേഷമുള്ള ചോരയും പാത്രത്തിൽ ശേഖരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പോസ്റ്റ് മോർട്ടം നടത്തിയെങ്കിൽ മാത്രമേ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഇന്നലെ ഞായറാഴ്ചയായതിനാൽ പോസ്റ്റ്മോർട്ടം നടന്നില്ല. തുടർന്ന് വീട്ടുകാർ ജഡം വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ആട്, കോഴി എന്നിവയെ വളർത്തിയാണ് വിജയകുമാർ കുടുംബം പോറ്റിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |