SignIn
Kerala Kaumudi Online
Saturday, 19 June 2021 8.49 AM IST

തൊഴുത്തിൽ കെട്ടിയ ആടിന്റെ തലയറുത്ത് രക്തം പാത്രത്തിലാക്കി കടന്നു, പാതിരാ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പൊലീസ്

goat

തഴവ: തൊഴുത്തിൽ കെട്ടിയിരുന്ന ആടിന്റെ തലയറുത്ത് കടത്തി. തഴവ കുതിരപ്പന്തി പുത്തൻതറയിൽ വിജയകുമാറിന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിരുന്ന ഒരു വയസോളം പ്രായമുള്ള ആടിന്റെ തലയാണ് അറുത്തെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി പത്തോടെ വീട്ടുകാർ തൊഴുത്തിലുണ്ടായിരുന്ന രണ്ട് ആടുകൾക്ക് തീറ്റ നൽകിയിരുന്നു. ഞായറാഴ്ച പുലർച്ചെ ഉണർന്നേഴുന്നേറ്റപ്പോഴാണ് തലയറ്റ നിലയിൽ ആടിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ഓച്ചിറ സി.ഐ പ്രകാശന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അറുത്തശേഷമുള്ള ചോരയും പാത്രത്തിൽ ശേഖരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പോസ്റ്റ് മോർട്ടം നടത്തിയെങ്കിൽ മാത്രമേ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഇന്നലെ ഞായറാഴ്ചയായതിനാൽ പോസ്റ്റ്‌മോർട്ടം നടന്നില്ല. തുടർന്ന് വീട്ടുകാർ ജഡം വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ആട്, കോഴി എന്നിവയെ വളർത്തിയാണ് വിജയകുമാർ കുടുംബം പോറ്റിയിരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MURDERED, GOAT, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.