SignIn
Kerala Kaumudi Online
Wednesday, 16 June 2021 1.42 PM IST

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം! ഡിആർഡിഒയുടെ കൊവിഡ് മരുന്ന് രാജ്‌നാഥ് സിംഗ് പുറത്തിറക്കി

covid-drug


ന്യൂഡൽഹി: ഡി ആർ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നായ 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാവിലെ പത്തരയ്ക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് മരുന്ന് പുറത്തിറക്കിയത്.രാജ്‌നാഥ് സിംഗ് മരുന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന് കൈമാറി. കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയെ സംബന്ധിച്ച് ഇതൊരു അഭിമാനകരമായ നേട്ടമാണ്.

ഡൽഹിയിലെ ആശുപത്രികളിലാണ് ആദ്യം മരുന്ന് നൽകുക. ഡൽഹി ആശുപത്രികളിൽ 10,000 ഡോസ് ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഡോ. റെഡ്ഡിസ് ലബോറട്ടറികളുമായി സഹകരിച്ച് ഡിആർഡിഒയുടെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ആണ് ഈ മരുന്ന് വികസിപ്പിച്ചത്.

പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്കായിരിക്കും ഈ മരുന്ന് നൽകുക. മരുന്ന് ശരീരത്തിനകത്തെത്തുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID DRUG, INDIA, RAJNATH SINGH, DELHI HOSPITALS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.