SignIn
Kerala Kaumudi Online
Monday, 27 September 2021 5.12 PM IST

അനോനിമസ്: 8

eee

ഷ​ർ​മി​യെ​ ​വീ​ട്ടി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​ ​വ​രു​ന്ന​തി​നു​ ​മു​മ്പ് ​സി​ദ്ദു​ ​മു​റി​ ​ത​യ്യാ​റാ​ക്കി​ ​വ​ച്ചു.​ ​അ​വി​ടെ​യു​മി​വി​ടെ​യു​മാ​യി​ ​കി​ട​ന്നി​രു​ന്ന​ ​വ​സ്ത്ര​ങ്ങ​ൾ​ ​അ​യ​യി​ൽ​ ​മ​ട​ക്കി​യി​ട്ടു.​ ​മേ​ശ​യു​ടേ​യും​ ​മെ​ത്ത​യു​ടേ​യും​ ​വി​രി​ക​ൾ​ ​നി​വ​ർ​ത്തി​യി​ട്ടു.​ ​മേ​ശ​പ്പു​റ​ത്ത് ​ചി​ത​റി​ക്കി​ട​ന്ന​ ​മാ​സി​ക​ക​ളും​ ​ക​ട​ലാ​സു​ക​ളും​ ​അ​ടു​ക്കി​ ​വ​ച്ചു.​ ​അ​വ​ൾ​ക്ക് ​ത​ന്റെ​ ​മു​റി​യി​ൽ​ ​ത​ന്നെ​ ​താ​മ​സി​ക്കാം.​ ​സു​ധി​യു​ടെ​ ​മു​റി​ ​ആ​ർ​ക്കും​ ​വി​ട്ടു​ ​കൊ​ടു​ക്കാ​ൻ​ ​എ​ന്തു​കൊ​ണ്ടോ​ ​തോ​ന്നു​ന്നി​ല്ല.

സി​ദ്ദു​ ​വെ​ളു​പ്പി​നെ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​ചെ​ന്നു​ ​അ​വ​ളെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​ ​വ​ന്നു.​ ​വീ​ട്ടി​ൽ​ ​സ്വീ​ക​ര​ണ​മു​റി​യി​ൽ​ ​വെ​ച്ചി​രു​ന്ന​ ​സു​ധി​യു​ടെ​ ​ഫോ​ട്ടോ​ ​അ​വ​ൾ​ ​കു​റ​ച്ച് ​നേ​രം​ ​നോ​ക്കി​ ​നി​ന്നു.​ ​സി​ദ്ദു​ ​അ​വ​ളെ​ ​അ​ച്‌​ഛ​ന്റെ​ ​അ​ടു​ത്തേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​ ​പോ​യി.​ ​അ​ച്‌​ഛ​ൻ​ ​വി​ശ്ര​മ​ത്തി​ലാ​ണ്.​ ​അ​ല്പം​ ​ന​ട​ക്കാ​ൻ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​പ​ടി​ക​ൾ​ ​ക​യ​റാ​നോ,​ ​ഭാ​ര​മു​ള്ള​ ​വ​സ്‌​തു​ക്ക​ൾ​ ​എ​ടു​ക്കാ​നോ​ ​പാ​ടി​ല്ല​ ​എ​ന്ന് ​വി​ല​ക്കി​യി​ട്ടു​ണ്ട്.​ ​അ​വ​ൾ​ ​അ​വ​ളു​ടെ​ ​മ​മ്മി​യേ​യും​ ​പ​പ്പാ​യേ​യും​ ​കു​റി​ച്ച് ​പ​റ​ഞ്ഞ​തൊ​ക്കെ​ ​അ​ച്‌​ഛ​ൻ​ ​കൗ​തു​ക​ത്തോ​ടെ​യും​ ​ശ്ര​ദ്ധ​യോ​ടു​ ​കൂ​ടി​യും​ ​കേ​ട്ട് ​ഇ​രു​ന്നു.
'​'​ഷ​ർ​മി...​ഷ​ർ​മി​ള...​ഇ​വി​ടെ​ ​കു​റ​ച്ച് ​ദി​വ​സം​ ​ഉ​ണ്ടാ​വു​മ​ച്‌​ഛാ..​ഒ​രു​ ​സ​മാ​ധാ​ന​മാ​വു​മ​ല്ലോ​?​""
അ​ദ്ദേ​ഹം​ ​അ​തു​ ​കേ​ട്ട് ​വെ​റു​തെ​ ​ചി​രി​ച്ച​തേ​യു​ള്ളൂ.
'​'​ഞാ​ൻ​ ​ഇ​വ​ളെ​ ​വീ​ടൊ​ക്കെ​ ​ഒ​ന്നു​ ​കൊ​ണ്ടു​ ​പോ​യി​ ​കാ​ണി​ച്ചു​ ​കൊ​ടു​ക്ക​ട്ടെ...​""
അ​തും​ ​പ​റ​ഞ്ഞ് ​സി​ദ്ദു​ ​എ​ഴു​ന്നേ​റ്റു.​ ​ഒ​പ്പം​ ​ഷ​ർ​മി​യും.
അ​ച്‌​ഛ​ൻ,​ ​സി​ദ്ദു​വി​ന്റെ​ ​അ​മ്മ​യു​ടെ​ ​ഫോ​ട്ടോ​യി​ലേ​ക്ക് ​നോ​ക്കി​ ​കു​റ​ച്ച് ​നേ​ര​മി​രു​ന്നു.​ ​എ​ന്നി​ട്ടെ​ന്തോ​ ​ഓ​ർ​ത്തി​ട്ടെ​ന്ന​ ​പോ​ലെ​ ​ചി​രി​ച്ചു.
'​'​ആ​ദ്യം​ ​ഞാ​ൻ​ ​നി​ന​ക്ക് ​ഈ​ ​പ​രി​സ​രം​ ​ഒ​ന്ന് ​പ​രി​ച​യ​പ്പെ​ടു​ത്തി​ ​ത​രാം."
പ​റ​മ്പി​ലൂ​ടെ​ ​അ​വ​ർ​ ​ന​ട​ന്നു.
സി​ദ്ദു​ ​താ​ൻ​ ​കി​ഷോ​റി​നെ​ ​ക​ണ്ട​തും​ ​ഫ്രാ​ൻ​സി​സ്‌​നെ​ ​കാ​ണാ​ൻ​ ​പോ​യ​തും​ ​പി​ന്നീ​ട് ​അ​വ​രെ​ല്ലാം​ ​ട്രി​പ്പി​നു​ ​പോ​യ​ ​സ്ഥ​ല​ത്ത് ​പോ​യ​പ്പോ​ൾ​ ​അ​വി​ടെ​ ​ക​ണ്ട​തും​ ​കേ​ട്ട​തു​മാ​യ​ ​കാ​ര്യ​ങ്ങ​ളു​മെ​ല്ലാം​ ​വി​ശ​ദ​മാ​യി​ ​പ​റ​ഞ്ഞു.
'​'​ ​ഇ​നി...​സു​ധി​യെ​ ​അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ങ്കി​ൽ​ ​കൂ​ടി​യും...​എ​ന്റെ​ ​ഊ​ഹ​ങ്ങ​ള​നു​സ​രി​ച്ച് ​ഫ്രാ​ൻ​സി​സി​നു​ ​നേ​രി​ട്ടോ​ ​അ​ല്ലാ​തെ​യോ​ ​ഒ​രു​ ​പ​ങ്കും​ ​തോ​ന്നു​ന്നി​ല്ല...​ ​വേ​റേ​ ​ആ​രെ​ങ്കി​ലും​ ​ആ​വും.​""
'​'​അ​പ്പോ​ൾ​ ​നീ​ ​ഫ്രാ​ൻ​സി​സ്‌​ന്റെ​ ​പേ​രു​ ​വെ​ട്ടി​യോ​?​""
'​'​അ​ത​ല്ലേ​ ​പ്ര​ശ്‌​നം...​എ​നി​ക്ക് ​ആ​രേ​യും​ ​ഇ​പ്പോ​ഴും​ ​ഒ​ഴി​വാ​ക്കാ​ൻ​ ​തോ​ന്നു​ന്നി​ല്ല...​ഞാ​ൻ​ ​പ​റ​ഞ്ഞി​ല്ലെ​ ​വെ​ങ്കി​ച്ചേ​ട്ട​ൻ​ ​വ​യ്യാ​താ​യ​ ​കാ​ര്യം...​അ​തും​ ​ഇ​തു​മാ​യി​ ​എ​ന്തെ​ങ്കി​ലും​ ​ബ​ന്ധ​മു​ണ്ടോ​ ​എ​ന്നു​ ​കൂ​ടി​ ​മ​ന​സി​ലാ​വു​ന്നി​ല്ല...​""
കു​റ​ച്ച് ​നേ​രം​ ​അ​വ​ർ​ ​ഇ​രു​വ​രും​ ​ഒ​ന്നും​ ​സം​സാ​രി​ച്ച​തേ​യി​ല്ല.
'​'​ഇ​നി​യി​പ്പോ​ൾ​ ​ഞാ​നും​ ​ഇ​വി​ടെ​ ​ഉ​ണ്ട​ല്ലോ​ ​നി​ന്റെ​ ​കൂ​ടെ​ ​കു​റ​ച്ച് ​ദി​വ​സം...​ഞാ​നും​ ​കൂ​ടാം...​""
'​'​യെ​സ് ​ഷ​ർ​മി...​സ​ത്യ​ത്തി​ൽ​ ​നീ​ ​വ​ന്ന​ത് ​ശ​രി​ക്കും​ ​ഒ​രു​ ​വ​ലി​യ​ ​റി​ലീ​ഫാ​യി...​ഒ​രു​ ​കാ​ര്യ​ത്തെ​ ​കു​റി​ച്ച് ​ഒ​രാ​ൾ​ ​മാ​ത്രം​ ​ചി​ന്തി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ന​ല്ല​ത​ല്ലേ​ ​ഒ​രാ​ൾ​ ​കൂ​ടി​ ​അ​തി​ൽ​ ​കൂ​ടു​ന്ന​ത്?​ ​പ്ര​ത്യേ​കി​ച്ചും​ ​സ്ത്രീ​ക​ൾ.​""
ആ​ ​പ​റ​ഞ്ഞ​ത് ​കോം​പ്ളി​മെ​ന്റാ​യി​ട്ടാ​ണോ​ ​അ​ല്ല​യോ​?​ ​ഷ​ർ​മി​ ​അ​തു​ ​കേ​ട്ട് ​സം​ശ​യ​ ​ഭാ​വ​ത്തി​ൽ​ ​അ​വ​നെ​ ​നോ​ക്കി.
'​'​അ​തെ​ന്താ​ ​നീ​ ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞ​ത്?​""
'​'​ഒ​രു​ ​പു​രു​ഷ​ൻ​ ​ചി​ന്തി​ക്കു​ന്ന​ത് ​പോ​ലെ​ ​ആ​വി​ല്ല​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​സ്ത്രീ​ ​ചി​ന്തി​ക്കു​ക...​എ​ന്തും​ ​ഡി​ഫ​ൻ​സ്സീ​വാ​യി​ട്ടും,​ ​ഡീ​റ്റേ​യി​ലാ​യി​ട്ടും​ ​കാ​ണാ​ൻ​ ​ഒ​രു​ ​സ്ത്രീ​ക്കേ​ ​ക​ഴി​യൂ.​""
അ​തു​ ​ശ​രി​വ​യ്‌​ക്കും​മ​ട്ടി​ൽ​ ​അ​വ​ൾ​ ​മൂ​ളി.
സി​ദ്ദു​ ​ഷ​ർ​മി​യെ​ ​സു​ധി​യു​ടെ​ ​മു​റി​ ​കൊ​ണ്ടു​ ​പോ​യി​ ​കാ​ണി​ച്ചു.​ ​സു​ധി​യു​ടെ​ ​വ​സ്ത്ര​ങ്ങ​ൾ,​ ​വാ​യി​ച്ചു​വ​ച്ച​ ​പു​സ്ത​ക​ങ്ങ​ൾ...
'​'​സു​ധി​ച്ചേ​ട്ട​ൻ...​എ​ഴു​തു​മാ​യി​രു​ന്നു​ ​എ​ന്ന​ല്ലേ​ ​പ​റ​ഞ്ഞ​ത്?​""
സി​ദ്ദു​ ​മേ​ശ​വ​ലി​പ്പ് ​തു​റ​ന്ന് ​സു​ധി​യു​ടെ​ ​കൈ​പ്പ​ട​യി​ലു​ള്ള​ ​എ​ഴു​ത്തു​ക​ൾ​ ​കാ​ണി​ച്ചു​ ​കൊ​ടു​ത്തു.​ ​നോ​ട്ടു​ ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​എ​ന്തൊ​ക്കെ​യോ​ ​എ​ഴു​തി​വ​ച്ചി​രി​ക്കു​ന്നു.
'​'​ഇ​ത് ​മു​ഴു​ക്കെ​യും​ ​ചേ​ട്ട​ന്റെ​ ​മ​ന​സാ​ണ്...​ഈ​ ​വാ​ക്കു​ക​ളി​ലൂ​ടെ​ ​എ​നി​ക്ക് ​ചേ​ട്ട​നെ​ ​അ​റി​യാ​നാ​വും...​ആ​രെ​ന്നും...​എ​ന്തെ​ന്നും...​""
ഷ​ർ​മി​ ​പ​റ​ഞ്ഞു.
സി​ദ്ദൂ​ന് ​അ​വ​ളെ​ന്താ​ണ് ​പ​റ​യു​ന്ന​തെ​ന്ന് ​മ​ന​സി​​ലാ​യി​ല്ല.
'​'​നീ​ ​വാ...​ഇ​നി​ ​നി​ന​ക്ക് ​എ​ന്റെ​ ​മു​റി​ ​കാ​ണി​ച്ചു​ ​ത​രാം.​""
'​'​എ​ല്ലാം​ ​ന​ല്ല​ ​അ​ടു​ക്കി​നും​ ​ചി​ട്ട​യി​ലു​മാ​ണ​ല്ലോ​!​""
മു​റി​ ​ക​ണ്ട​പ്പോ​ൾ​ ​അ​വ​ൾ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
'​'​അ​തു​ ​പി​ന്നെ...​നീ​ ​വ​രു​ന്ന​ത് ​കൊ​ണ്ട്...'
'​അ​പ്പോ​ൾ​ ​വേ​ണ​മെ​ങ്കി​ൽ​ ​എ​ല്ലാം​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്കാ​നും​ ​അ​റി​യാം​ ​അ​റി​യാം.​ ​അ​ല്ലേ​?​""
അ​വ​ൾ​ ​ക​ട്ടി​ലി​ൽ​ ​ചെ​ന്നി​രു​ന്നു.
'​'​ഇ​തു​വ​രെ​ ​അ​റി​ഞ്ഞ​തി​ൽ​ ​നി​ന്നും​ ​നി​ന​ക്ക് ​തോ​ന്നി​യ​ത് ​എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ​പ​റ​ഞ്ഞേ...​ഞാ​ൻ​ ​കേ​ൾ​ക്ക​ട്ടെ...​നി​ന്റെ​ ​ഊ​ഹ​ങ്ങ​ളും...​ഫൈ​ൻ​ഡിം​ഗ്സും...​""
അ​വ​ൻ​ ​ക​ട്ടി​ലി​നു​ ​അ​രി​കി​ലേ​ക്ക് ​ക​സേ​ര​ ​വ​ലി​ച്ചി​ട്ട് ​പ​റ​ഞ്ഞു,
'​'​വീ​ട്ടി​നു​ള്ളി​ൽ​ ​വെ​ച്ച് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​വ​ള​രെ​ ​കെ​യ​ർ​ഫു​ള്ളാ​യി​രി​ക്ക​ണം...​അ​ച്‌​ഛ​നു​ ​ഞാ​ൻ​ ​ഈ​ ​ചെ​യ്യു​ന്ന​തൊ​ന്നും​ ​അ​റി​യി​ല്ല...​പി​ന്നെ​ ​അ​റി​യാ​ല്ലോ...​അ​ച്‌​ഛ​നി​പ്പോ​ൾ​ ​സ്‌​ട്രെ​സ്
​ഒ​ന്നും​ ​എ​ടു​ക്കാ​ൻ​ ​പാ​ടി​ല്ല...​""
'​'​ഓ​ക്കെ​ ​ഓ​ക്കെ..​സോ​റി...​ഞാ​ന​തോ​ർ​ത്തി​ല്ല...​""
'​'​ഏ​താ​യാ​ലും​ ​നീ​ ​ഇ​പ്പോ​ൾ​ ​വ​ന്ന​ത​ല്ലെ​ ​ഉ​ള്ളൂ...​ആ​ദ്യം​ ​ഫു​ഡ് ​വ​ല്ല​തും​ ​ക​ഴി​ക്കാം...​അ​തു​ ​ക​ഴി​ഞ്ഞ് ​ഒ​ന്നു​ ​റെ​സ്റ്റ് ​എ​ടു​ക്ക്...​വൈ​കി​ട്ട് ​ന​മു​ക്കൊ​ന്ന് ​പു​റ​ത്ത് ​പോ​വാം...​ഇ​വി​ടെ​ ​അ​ടു​ത്തൊ​രു​ ​പാ​ർ​ക്കു​ണ്ട്...​അ​വി​ടെ​ ​വ​ച്ച് ​ന​മു​ക്ക് ​ഇ​തി​നെ​ ​കു​റി​ച്ച് ​ഡീ​റ്റേ​യി​ലാ​യി​ട്ട് ​സം​സാ​രി​ക്കാം...​ഓ​ക്കെ​?​""
'​'​എ​ഗ്രീ​ഡ്!​""
അ​ന്നു​ ​വൈ​കു​ന്നേ​രം​ ​പാ​ർ​ക്കി​ൽ​ ​ഇ​രി​ക്കു​മ്പോ​ൾ​ ​സി​ദ്ദു​ ​പ​റ​ഞ്ഞ​തെ​ല്ലാം​ ​കേ​ട്ടി​ട്ട് ​ഷ​ർ​മി​ ​ചോ​ദി​ച്ചു,
'​'​ ​ചേ​ട്ട​നോ​ട് ​വി​രോ​ധ​മു​ള്ള,​ ​ശ​ത്രു​ത​യു​ള്ള​ ​ആ​രെ​ങ്കി​ലും​ ​നി​ന്റെ​ ​അ​റി​വി​ൽ​ ​ഉ​ണ്ടോ​?...​എ​ന്നു​ ​വ​ച്ചാ​ൽ...​എ​ന്തെ​ങ്കി​ലും​ ​പ​ണ​മി​ട​പാ​ടു​ക​ൾ...​അ​സൂ​യ​യോ,​ ​വൈ​രാ​ഗ്യ​മോ...​പ​ഴ​യ​ ​ചി​ല​ ​പ​ക​യോ...​വ​ഴ​ക്കു​ക​ളോ...​അ​ങ്ങ​നെ​ ​എ​ന്തെ​ങ്കി​ലും...​?​""
'​'​ഇ​ല്ല​ ​ഷ​ർ​മി..​ചേ​ട്ട​ൻ​ ​ആ​ ​ത​ര​ത്തി​ൽ​ ​പെ​ട്ട​ ​ഒ​രാ​ള​ല്ല​!​ ​ഇ​തൊ​ക്കെ​ ​ഞാ​ൻ​ ​ആ​ദ്യ​മേ​ ​റൂ​ളൗ​ട്ട് ​ചെ​യ്ത​ ​കാ​ര്യ​ങ്ങ​ളാ...​""
സി​ദ്ദു​ ​വ​ള​രെ​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​പ​റ​ഞ്ഞു.
'​'​പി​ന്നെ...​സ്വാ​ഭാ​വി​ക​മ​ല്ല​ ​എ​ന്ന് ​സം​ശ​യം​ ​തോ​ന്നാ​ൻ​ ​നി​ന​ക്ക് ​ര​ണ്ടു​ ​കാ​ര​ണ​ങ്ങ​ളേ​ ​ഉ​ള്ളൂ...​ഒ​ന്ന് ​ആ​ ​ഇ​ ​മെ​യി​ൽ...​ ​ര​ണ്ട് ​ഒ​രി​ക്ക​ലും​ ​സു​ധി​ച്ചേ​ട്ട​ൻ​ ​അ​ങ്ങ​നെ​ ​ചെ​യ്യി​ല്ല​ ​എ​ന്നു​ള്ള​ ​നി​ന്റെ​ ​ഉ​റ​ച്ച​ ​വി​ശ്വാ​സം...​ചി​ല​പ്പോ​ൾ​ ​ചി​ല​ ​നേ​ര​ങ്ങ​ളി​ൽ​ ​ന​മ്മ​ൾ​ ​ചെ​യ്യു​ന്ന​തും​ ​പ​റ​യു​ന്ന​തു​മൊ​ക്കെ​ ​പൂ​ർ​ണ​ബോ​ദ്ധ്യ​ത്തോ​ടെ​ ​ത​ന്നെ​ ​ആ​വ​ണ​മെ​ന്നി​ല്ല...​ഒ​രൊ​ഴു​ക്കി​ന് ​അ​പ്പ​പ്പോ​ൾ​ ​തോ​ന്നു​ന്ന​താ​വും​ ​ചെ​യ്യു​ക.​ ​ഒ​ന്നു​ ​മാ​റി​യി​രു​ന്നു​ ​സ​മാ​ധാ​ന​മാ​യി​ ​എ​ന്തൊ​ക്കെ​യാ​ണ് ​ചെ​യ്ത​തെ​ന്നും​ ​പ​റ​ഞ്ഞ​തെ​ന്നും​ ​സ്വ​യം​ ​അ​ന​ലൈ​സ് ​ചെ​യ്യു​മ്പോ​ൾ​ ​പ​ല​പ്പോ​ഴും...​അ​ത് ​അ​ങ്ങ​നെ​ ​ആ​വാ​മാ​യി​രു​ന്നു...​അ​ല്ല...​ഇ​ങ്ങ​നെ​ ​ആ​വാ​മാ​യി​രു​ന്നു...​അ​ല്ലെ​ങ്കി​ൽ​ ​ഇ​ങ്ങ​നെ​ ​ആ​കാ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നു​ ​എ​ന്നൊ​ക്കെ​ ​തോ​ന്നാ​റി​ല്ലെ​?​""
'​'​ഉം...​പ​ക്ഷേ​ ​അ​തും​ ​ചേ​ട്ട​ന്റെ​ ​കാ​ര്യ​വും​ ​ത​മ്മി​ൽ​ ​എ​ന്താ​ണ് ​ബ​ന്ധം​?​""
'​'​അ​സ്വാ​ഭാ​വി​കം​ ​എ​ന്ന​ ​വാ​ക്ക് ​നി​ന്റെ​ ​ചേ​ട്ട​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​റി​ലേ​റ്റ് ​ചെ​യ്യു​മ്പോ​ൾ​ ​എ​ന്തൊ​ക്കെ​ ​സാ​ദ്ധ്യ​ത​ക​ളാ​ണ് ​നി​ന​ക്ക് ​ചി​ന്തി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത്?​""
'​'​ചേ​ട്ട​ൻ​ ​കാ​ല് ​തെ​റ്റി​ ​വീ​ണ​ത​ല്ലെ​ങ്കി​ൽ...​പി​ന്നെ​ ​ചാ​ൻ​സ​സ്...​ആ​രെ​ങ്കി​ലും​ ​ത​ള്ളി​യി​ട്ട​താ​വാം...​ചി​ല​പ്പോ​ൾ​ ​സൂ​യി​സൈ​ഡ്...​""
'​'​അ​ല്ലെ​ങ്കി​ൽ​?​""
'​'​വേ​റേ...​സാ​ദ്ധ്യ​ത​ക​ളി​ല്ലെ​ന്നു​ ​തോ​ന്നു​ന്നു...​""
'​'​എ​ങ്കി​ൽ​ ​നീ​ ​ഈ​ ​പ​റ​ഞ്ഞ​ ​സാ​ദ്ധ്യ​ത​ക​ളെ​ ​കു​റ​ച്ചു​ ​കൂ​ടി​ ​വി​ശ​ദ​മാ​യി​ ​നോ​ക്ക​ണം...​""
'​'​എ​ന്തൊ​ക്കെ​യാ​ണ്?​""
'​'​ത​ള്ളി​യി​ട്ട​താ​ണെ​ങ്കി​ൽ...​അ​തി​നു​ ​പി​ന്നി​ൽ​ ​ഒ​രാ​ളാ​ണോ​ ​അ​തോ​ ​ഒ​ന്നി​ല​ധി​കം​ ​പേ​രാ​ണോ​ ​അ​തോ​ ​ആ​ ​കൂ​ട്ട​ത്തി​ൽ​ ​എ​ല്ലാ​രും​ ​ചേ​ർ​ന്നാ​ണോ...​അ​തോ​ ​അ​വ​ര​റി​യാ​തെ​ ​അ​വ​രെ​ ​പി​ന്തു​ട​ർ​ന്ന​ ​ആ​രെ​ങ്കി​ലും...​അ​ങ്ങ​നെ​യൊ​ക്കെ​ ​ആ​യി​ ​കൂ​ടെ​?​""
'​'​ആ​കാം...​""
അ​തും​ ​പ​റ​ഞ്ഞ് ​സി​ദ്ദു​ ​അ​തേ​ക്കു​റി​ച്ച് ​ആ​ലോ​ചി​ച്ച് ​ഇ​രു​ന്നു.
'​'​ഇ​നി...​അ​ടു​ത്ത​ ​സാ​ദ്ധ്യ​ത​യെ​ ​കു​റി​ച്ച്...​സൂ​യി​സൈ​ഡ്...​അ​താ​ണെ​ങ്കി​ൽ​ ​അ​തി​നും​ ​വ്യ​ക്ത​മാ​യ​ ​കാ​ര​ണം​ ​ഉ​ണ്ടാ​വ​ണം...​ചി​ല​പ്പോ​ൾ​ ​അ​തി​ന്റെ​ ​കാ​ര​ണം​ ​ചേ​ട്ട​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ​അ​റി​യാ​മാ​യി​രി​ക്കാം...​പ​റ​യാ​ത്ത​താ​വാം...​ചി​ല​പ്പോ​ൾ​ ​അ​വ​ർ​ക്കാ​ർ​ക്കും​ ​അ​റി​യാ​ത്ത​ ​എ​ന്തെ​ങ്കി​ലും​ ​കാ​ര​ണ​വും​ ​ആ​വാം...​""
'​'​സൂ​യി​സൈ​ഡ് ​എ​ന്നു​ ​ഞാ​ൻ​ ​പ​റ​ഞ്ഞെ​ന്നേ​ ​ഉ​ള്ളൂ...​അ​തി​നു​ള്ള​ ​കാ​ര​ണ​മൊ​ന്നും​ ​ഇ​തു​വ​രെ​ ​ക​ണ്ടി​ല്ല...​മാ​ത്ര​വു​മ​ല്ല​ ​അ​ന്നു​ ​ചേ​ട്ട​ൻ​ ​വ​ള​രെ​ ​ചീ​ർ​ഫു​ൾ​ ​ആ​യി​രു​ന്നു​ ​എ​ന്നാ​ണ് ​ഇ​തു​ ​വ​രെ​ ​അ​ന്വേ​ഷി​ച്ച​തി​ൽ​ ​നി​ന്നും​ ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞ​ത്..​പോ​രെ​ങ്കി​ൽ..​""
എ​ന്തോ​ ​ഓ​ർ​ത്ത​ത് ​പോ​ലെ​ ​സി​ദ്ദു​ ​പ​റ​ഞ്ഞു,
'​'​ഓ​!​ ​നി​ന്നോ​ട് ​പ​റ​യാ​ൻ​ ​വി​ട്ടു​ ​പോ​യി...​ഒ​രു​ ​കാ​ര്യം...​സു​ധി​ ​എ​ന്നോ​ട് ​എ​ന്തോ​ ​ഒ​രു​ ​സ്‌​പെ​ഷ്യ​ൽ​ ​ന്യൂ​സ് ​ഉ​ണ്ടെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നു...​പ​ക്ഷേ​ ​അ​ത് ​എ​ന്തെ​ന്ന് ​പ​റ​യാ​ൻ​ ​പ​റ്റി​യി​ല്ല. ​നേ​രി​ൽ​ ​കാ​ണു​മ്പോ​ൾ​ ​പ​റ​യാ​മെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്...​""
'​'​എ​ന്നി​ട്ട് ​അ​തേ​ക്കു​റി​ച്ച് ​നീ​ ​ചേ​ട്ട​ന്റെ​ ​ഫ്രണ്ട്സി​നോ​ട് ​ചോ​ദി​ച്ചോ​?​""
'​'​ശ​രി​യാ​ണ​ല്ലോ...​ഞാ​ന​തു​ ​വി​ട്ടു...​""
'​'​എ​ങ്കി​ൽ...​ഇ​നി​ ​അ​വ​രോ​ട് ​സം​സാ​രി​ക്കാ​ൻ​ ​പോ​കും​ ​മു​ൻ​പ് ​എ​ന്തൊ​ക്കെ​ ​ചോ​ദി​ക്ക​ണം​ ​എ​ന്ന​തി​ന്റെ​ ​ഒ​രു​ ​ചെ​റി​യ​ ​ലി​സ്റ്റ് ​ഉ​ണ്ടാ​ക്കു​ന്ന​താ​വും​ ​ന​ല്ല​ത്...​നി​ന​ക്ക് ​അ​ല്ലേ​ലും​ ​മ​റ​വി​ ​കു​റ​ച്ച് ​കൂ​ടു​ത​ല​ല്ലെ​?​""
അ​വ​ൾ​ ​അ​വ​നെ​ ​നു​ള്ളി.
ആ​ ​പ​റ​ഞ്ഞ​ത് ​ശ​രി​യാ​ണ്...​ത​നി​ക്ക് ​മ​റ​വി​ ​കു​റ​ച്ച്...​അ​ല്ല​ ​കു​റ​ച്ച​ധി​കം​ ​കൂ​ടു​ത​ലാ​ണ്...​ഷ​ർ​മി​ ​പ​റ​ഞ്ഞ​താ​ണ് ​ശ​രി...​താ​ൻ​ ​കു​റ​ച്ചു​ ​കൂ​ടി​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​ന​ട​ത്തേ​ണ്ടി​യി​രു​ന്നു...
'​'​ഒ​രു​ ​കാ​ര്യം​ ​കൂ​ടി...​""
'​'​ഇ​നി​ ​എ​ന്താ​?​""
'​'​നീ​ ​പ​റ​ഞ്ഞ​ ​സാ​ദ്ധ്യ​ത​ക​ൾ​ക്കെ​ല്ലാ​ത്തി​നും​ ​ഒ​രു​ ​കാ​ര​ണം​ ​ഉ​ണ്ടാ​വ​ണ്ടേ​?..​ചേ​ട്ട​നെ​ ​ആ​രെ​ങ്കി​ലും​ ​അ​പ​ക​ട​പ്പെ​ടു​ത്തി​യെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​പി​ന്നി​ൽ​ ​എ​ന്താ​ ​മോ​ട്ടീ​വ് ​എ​ന്ന് ​മ​ന​സ്സി​ലാ​ക്ക​ണ്ടേ​?​""
'​'​അ​തു​ ​വേ​ണം...​""
'​'​എ​ങ്കി​ൽ​ ​ഒ​രോ​രോ​ ​സാ​ദ്ധ്യ​ത​ക​ളാ​യി​ ​ന​മു​ക്ക് ​എ​ടു​ക്കാം...​എ​ന്നി​ട്ട് ​ഒ​രോ​ന്നി​നും​ ​എ​ന്തൊ​ക്കെ​ ​മോ​ട്ടീ​വ് ​ആ​വാം​ ​എ​ന്ന് ​നോ​ക്കാം...​""
സി​ദ്ദൂ​ന് ​എ​ല്ലാം​ ​ഒ​ന്നി​ച്ചു​ ​ചി​ന്തി​ക്കാ​ൻ​ ​പ​റ്റാ​തെ​ ​വ​ന്നു.
'​'​എ​നി​ക്ക് ​നി​ന്നെ​ ​പോ​ലെ​ ​എ​ല്ലാം​ ​ഒ​ന്നി​ച്ചു​ ​ചി​ന്തി​ക്കാ​നോ​ ​എ​ല്ലാം​ ​ഓ​ർ​ത്തു​ ​വ​യ്‌​ക്കാ​നോ​ ​പ​റ്റി​ല്ല​!​""
'​'​ഇ​പ്പൊ​ ​മ​ന​സി​ലാ​യോ​ ​പെ​ണ്ണു​ങ്ങ​ൾ​ക്ക് ​എ​ന്തൊ​ക്കെ​ ​പ​റ്റു​മെ​ന്ന്?​!​""
അ​വ​ൾ​ ​അ​വ​നെ​ ​ക​ളി​യാ​ക്കും​ ​മ​ട്ടി​ൽ​ ​നോ​ക്കി.
'​'​ഇ​നി​ ​നീ​ ​എ​പ്പോ​ഴും​ ​ഒ​രു​ ​പോ​ക്ക​റ്റ് ​ബു​ക്ക് ​കൂ​ടെ​ ​കൊ​ണ്ടു​ ​ന​ട​ക്കു​ന്ന​താ​യി​രി​ക്കും​ ​ന​ല്ല​ത്...​!​""
'​'​ശ​രി...​സ​മ്മ​തി​ച്ചു​!​""
'​'​എ​ന്നാ​ൽ​ ​മോ​ട്ടീ​വു​ക​ൾ​ ​എ​ന്തൊ​ക്കെ​ ​ആ​വും​ ​എ​ന്നു​ ​നോ​ക്കാം...​""
'​'​ഉം​""
ഷ​ർ​മി​ള​ ​ദൂ​രേ​ക്ക് ​നോ​ക്കി​ ​പ​റ​ഞ്ഞു​ ​തു​ട​ങ്ങി.​ ​ഉ​റ​ക്കെ​ ​ചി​ന്തി​ക്കു​ന്ന​ത് ​പോ​ലെ...
'​'​ത​ള്ളി​യി​ട്ട​താ​ണെ​ങ്കി​ൽ...​എ​ന്തെ​ങ്കി​ലും​ ​വി​രോ​ധം​ ​ആ​വും​ ​കാ​ര​ണം...​ഒ​രാ​ൾ​ ​മ​രി​ച്ചു​ ​പോ​കും​ ​എ​ന്നു​ ​ഉ​റ​പ്പു​ള്ള​ത്ര​ ​ഉ​യ​ര​ത്തി​ൽ​ ​നി​ന്നും​ ​ത​ള്ളി​യി​ട​ണ​മെ​ങ്കി​ൽ...​അ​തി​നും​ ​മാ​ത്രം​ ​വൈ​രാ​ഗ്യ​മോ​ ​വി​രോ​ധ​വും​ ​ഉ​ണ്ടാ​വി​ല്ലെ​?...​ഇ​നി​ ​അ​ത് ​ചെ​യ്ത​ത് ​ഒ​ന്നി​ല​ധി​കം​ ​പേ​രാ​ണെ​ങ്കി​ൽ...​ആ​ ​ര​ഹ​സ്യം​ ​സൂ​ക്ഷി​ക്കാ​ൻ​ ​കു​റ​ച്ച് ​പ്ര​യാ​സ​മാ​യി​രി​ക്കും...​അ​തി​ൽ​ ​ഒ​രാ​ളെ​ ​എ​ങ്കി​ലും​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​മ​റ്റെ​യാ​ൾ​ ​ആ​രെ​ന്നു​ ​അ​റി​യാ​ൻ​ ​ക​ഴി​യും...​ഇ​നി​ ​എ​ല്ലാ​രും​ ​കൂ​ടി​ ​ആ​ണെ​ങ്കി​ൽ...​അ​തി​നു​ ​പി​ന്നി​ലു​ള്ള​ ​കാ​ര​ണം​ ​വ​ള​രെ​ ​വ​ലു​താ​യി​രി​ക്കും...​അ​ത്ര​യും​ ​വി​രോ​ധ​മു​ള്ള​ ​ഒ​രു​ ​ഗ്രൂ​പ്പി​ന്റെ​ ​കൂ​ടെ​ ​ഒ​രാ​ൾ​ ​അ​ത്ത​രം​ ​ഒ​രു​ ​ല​ഷ​ർ​ ​ട്രി​പ്പ് ​പോ​കു​മോ​?..​പോ​കാ​ൻ​ ​ചാ​ൻ​സി​ല്ല...​അ​പ്പോ​ൾ​ ​ന​മു​ക്ക് ​ആ​ ​സാ​ദ്ധ്യ​ത​ ​ത​ള്ളി​ക്ക​ള​യാം...​അ​പ്പോ​ൾ​ ​മോ​ട്ടീ​വ് ​വ്യ​ക്തി​വി​രോ​ധം​ ​ആ​വും...​ഇ​തു​ ​വ​രെ​ ​സം​സാ​രി​ച്ച​തി​ൽ​ ​നി​ന​ക്ക് ​അ​ങ്ങ​നെ​ ​ഒ​ന്നും​ ​തോ​ന്നി​യി​ല്ല​ ​എ​ന്ന​ല്ലെ​ ​പ​റ​ഞ്ഞ​ത്?...​ഓ​!...​ഇ​നി​ ​വി​രോ​ധം​ ​ഉ​ണ്ടെ​ന്നി​രി​ക്ക​ട്ടെ,​ ​ആ​ ​വ്യ​ക്തി​ ​ത​ന്നെ​ ​സ്വ​യം​ ​പ്ര​തി​കാ​രം​ ​ചെ​യ്യും​ ​എ​ന്നെ​ങ്ങ​നെ​ ​ഉ​റ​പ്പി​ക്കാ​ൻ​ ​പ​റ്റും​?...​ചി​ല​പ്പോ​ൾ​ ​അ​യാ​ൾ​ ​വേ​റേ​ ​ആ​രോ​ടെ​ങ്കി​ലും​ ​അ​ത് ​പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലോ​?​ ​സു​ഹൃ​ത്തി​നു​ ​വേ​ണ്ടി​ ​ചെ​യ്ത​താ​ണെ​ങ്കി​ലോ​?...​അ​ല്ലെ​ങ്കി​ൽ​ ​പ​ണം​ ​കൊ​ടു​ത്ത് ​ആ​രേ​യെ​ങ്കി​ലും​ ​കൊ​ണ്ട് ​ചെ​യ്യി​ച്ച​താ​ണെ​ങ്കി​ലോ​?...​ആ​ർ​ക്കും​ ​സം​ശ​യം​ ​തോ​ന്നാ​ത്ത​ ​വി​ധ​ത്തി​ൽ​ ​അ​തു​ ​ചെ​യ്ത​താ​വു​മോ​?...​എ​ങ്കി​ൽ​ ​ഈ​ ​യാ​ത്ര​യെ​ ​കു​റി​ച്ച് ​കൂ​ടെ​ ​പോ​യ​ ​ഒ​രാ​ൾ​ ​ആ​ ​വ്യ​ക്തി​ക്ക് ​വി​വ​രം​ ​കൊ​ടു​ത്തി​ട്ടു​ണ്ടാ​വും...​എ​ന്താ​ ​അ​ങ്ങ​നെ​യൊ​ക്കെ​ ​ആ​യി​ക്കൂ​ടെ​?​""
സി​ദ്ദു​ ​ക​ണ്ണും​ ​മി​ഴി​ച്ച് ​ഇ​രു​ന്നു.
'​'​നീ​ ​എ​ന്താ​ ​ഒ​രു​ ​പ​ക്കാ​ ​ഡി​ക്‌​റ്റ​ക്‌​ടീ​വി​നെ​ ​പോ​ലെ​ ​സം​സാ​രി​ക്കു​ന്ന​ത്?​!​""
അ​തി​നും​ ​അ​വ​ളു​ടെ​ ​നെയി​ൽ പോളി​ഷ് ​ഇ​ട്ടു​ ​മ​നോ​ഹ​ര​മാ​ക്കി​യ​ ​ന​ഖ​ങ്ങ​ൾ​ ​കൊ​ണ്ട് ​ഒ​രു​ ​ന​ല്ല​ ​നു​ള്ള് ​അ​വ​ന് ​കി​ട്ടി.
'​'​ഒ​രു​ ​കാ​ര്യം​ ​നീ​ ​അ​ന്വേ​ഷി​ച്ചോ​?...​ഈ​ ​ട്രി​പ്പ് ​പ്ലാ​ൻ​ ​ചെ​യ്തി​ട്ട് ​ആ​രെ​ങ്കി​ലും​ ​ലാ​സ്റ്റ് ​മി​നി​ട്ട് ​ബാ​ക്ക് ​ഔ​ട്ട് ​അ​ടി​ച്ചോ​ ​എ​ന്ന്?​""
സി​ദ്ദു​ ​ക​ണ്ണു​ ​മി​ഴി​ച്ചു.
'​'​ഓ​ഹ്!​ ...​നീ​ ​എ​ന്റെ​ ​കൂ​ടെ​ ​മു​മ്പേ​ ​ഉ​ണ്ടാ​വേ​ണ്ട​താ​യി​രു​ന്നു​!​""
അ​വ​ൾ​ ​അ​തു​ ​കേ​ട്ട് ​ചി​രി​ച്ച​തേ​യു​ള്ളൂ.
അ​വ​ർ​ ​വീ​ട്ടി​ലേ​ക്ക് ​തി​രി​ച്ചു​ ​പോ​യി.
അ​ച്‌​ഛ​നു​മൊ​ത്ത് ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ശേ​ഷം​ ​മു​റി​യി​ലേ​ക്ക് ​ക​യ​റു​മ്പോ​ൾ​ ​ഷ​ർ​മി​ചോ​ദി​ച്ചു
'​'​നാ​ളെ​ ​ആ​രെ​ ​കാ​ണാ​നാ​ണ് ​പ്ലാ​ൻ​?​""
'​'​വെ​ങ്കി​ടേ​ഷ്...​വെ​ങ്കി​ചേ​ട്ട​നെ​ ​എ​നി​ക്ക​റി​യാം...​പാ​വ​മാ...​""
'​'​പാ​വ​മാ​യാ​ലും​ ​അ​ല്ലേ​ലും​ ​എ​ല്ലാം​ചോ​ദി​ക്ക​ണം...​നീ​ ​എ​ന്തൊ​ക്കെ​യാ​ ​ചോ​ദി​ക്കാ​ൻ​ ​പോ​കു​ന്ന​ത് ​എ​ന്ന​തി​ന്റെ​ ​ഒ​രു​ ​ലി​സ്റ്റ് ​ഉ​ണ്ടാ​ക്കി​ക്കോ​!​""
സി​ദ്ദു​ ​അ​വ​ൾ​ ​പ​റ​ഞ്ഞ​ത് ​പ്ര​കാ​രം,​ ​എ​ല്ലാം​ ​എ​ഴു​താ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​പാ​ർ​ക്കി​ൽ​ ​വ​ച്ച് ​അ​വ​ൾ​ ​പ​റ​ഞ്ഞ​തും,​ ​നാ​ളെ​ചോ​ദി​ക്കേ​ണ്ട​തും.
രാ​വി​ലെ​ ​ത​ന്നെ​ ​സി​ദ്ദു​ ​വെ​ങ്കി​ടേ​ഷി​നെ​ ​വി​ളി​ച്ചു.​ ​റിം​ഗ് ​ചെ​യ്യു​ന്ന​തേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​ആ​രും​ ​എ​ടു​ത്തി​ല്ല.​ ​നി​രാ​ശ​നാ​യി​ ​അ​വ​ൻ​ ​ഒ​രു​ ​മെ​സേ​ജ് ​അ​യ​ച്ചു.​ ​ഏ​താ​ണ്ട് ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​ക​ഴി​ഞ്ഞാ​ണ് ​മ​റു​പ​ടി​ ​കി​ട്ടി​യ​ത്.​ജോ​ലി​ ​സം​ബ​ന്ധ​മാ​യി​ ​മ​ധു​ര​ ​വ​രെ​പോ​യി​രി​ക്കു​ന്നു​ ​വെ​ങ്കി​ടേ​ഷ്.​ ​സി​ദ്ദു​ ​വി​ഷ​മ​ത്തോ​ടെ​ ​ചെ​ന്നു​ ​ഷ​ർ​മി​യോ​ടു​ ​കാ​ര്യം​ ​പ​റ​ഞ്ഞു.
'​'​സാ​ര​മി​ല്ല.​ ​എ​പ്പോ​ഴും​ ​എ​ല്ലാം​ ​പ്ലാ​ൻ​ ​അ​നു​സ​രി​ച്ചു​ ​ന​ട​ക്ക​ണ​മെ​ന്നി​ല്ല​ല്ലോ...​ലി​സ്റ്റി​ൽ​ ​അ​ടു​ത്ത​ത് ​ആ​രാ​ണ്?​""
'​'​സി​ത്താ​ര...​താ​ര​ ​എ​ന്നാ​ണ് ​എ​ല്ലാ​രും​ ​വി​ളി​ക്കു​ന്ന​ത്.​""
വി​ഷാ​ദ​സ്വ​ര​ത്തി​ൽ​ ​സി​ദ്ദു​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.
'​'​ശ്ശെ...​നീ​ ​ഇ​ങ്ങ​നെ​ ​അ​പ്‌​സ​റ്റാ​വാ​തെ...​ന​മു​ക്ക് ​താ​ര​യോ​ട് ​സം​സാ​രി​ക്കാം.​""
'​'​ഏ​യ് ​അ​പ്‌​സ​റ്റ​ല്ല...​വെ​ങ്കി​ച്ചേ​ട്ട​നോ​ട് ​മാ​ത്ര​മാ​യി​ ​ഞാ​ൻ​ ​ചി​ല​ചോ​ദ്യ​ങ്ങ​ൾ​ ​റെ​ഡി​യാ​ക്കി​ ​വെ​ച്ചി​രു​ന്നു...​ചി​ല​ ​സം​ശ​യ​ങ്ങ​ൾ..​""
'​'​നീ​ ​താ​ര​യെ​ ​വി​ളി​ച്ചു​നോ​ക്കൂ...​ടൈം​ ​ക​ള​യ​ണ്ട.​""
ഷ​ർ​മി​ ​ഇ​പ്പോ​ൾ​ ​കൂ​ടെ​ ​ഉ​ണ്ടാ​യ​ത് ​എ​ന്തു​ ​കൊ​ണ്ടും​ ​ന​ന്നാ​യി.​ ​ഒ​രു​ ​സ്ത്രീ​യെ​ ​കാ​ണാ​ൻ​പോ​വു​മ്പോ​ൾ​ ​കൂ​ടെ​ ​ഒ​രു​ ​സ്ത്രീ​ ​ഉ​ണ്ടാ​വു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​ഒ​രു​പ​ക്ഷേ​ ​കു​റ​ച്ചു​ ​കൂ​ടി​ ​ഓ​പ്പ​ണാ​യി​ ​സം​സാ​രി​ക്കാ​ൻ​ ​അ​തൊ​രു​ ​കാ​ര​ണ​മാ​വും.
താ​ൻ​ ​പ​തി​വി​ലും​ ​ഉ​ന്മേ​ഷ​വാ​നാ​യി​രി​ക്കു​ന്നു​ ​എ​ന്ന് ​സി​ദ്ദു​വി​നു​തോ​ന്നി.​ ​അ​വ​ൻ​ ​ഫോ​ണു​മാ​യി​ ​വീ​ണ്ടും​ ​പോ​യി.​ ​കു​റ​ച്ച് ​ക​ഴി​ഞ്ഞു​ ​തി​രി​ച്ചു​ ​വ​ന്നു​ ​പ​റ​ഞ്ഞു,
'​'​താ​ര...​താ​ര​ച്ചേ​ച്ചി​ ​ഭാ​ഗ്യ​ത്തി​നു​ ​സ്ഥ​ല​ത്തു​ണ്ട്...​ഉ​ച്ച​ ​ക​ഴി​ഞ്ഞ് ​ഫ്രീ​ ​ആ​വും...​ഒ​രു​ ​ക​ഫേ​യി​ൽ​ ​വെ​ച്ചു​ ​കാ​ണാ​മെ​ന്നു​ ​പ​റ​ഞ്ഞു.​""
'​'​വെ​രി​ ​ഗു​ഡ്.​""
ഷ​ർ​മി​ ​അ​ത്ര​യേ​ ​പ​റ​ഞ്ഞു​ള്ളൂ.
പ​ക​ൽ​ ​സ​മ​യം​ ​ഇ​ട​യ്‌​ക്ക് ​ഷ​ർ​മി​ള​ ​വീ​ണ്ടും​ ​സു​ധി​യു​ടെ​ ​മു​റി​യി​ൽ​ ​ക​യ​റി.​ ​ഷ​ർ​മി​ ​ഷെ​ൽ​ഫി​ലെ​ ​പു​സ്‌​ത​ക​ങ്ങ​ളി​ൽ​ ​ചി​ല​തെ​ടു​ത്ത്‌​ ​നോ​ക്കി.​ ​പി​ന്നീ​ട് ​സു​ധി​ ​എ​ഴു​തി​യ​തി​ലൂ​ടെ​ ​ശ്ര​ദ്ധാ​പൂ​ർ​വം​ ​ക​ണ്ണോ​ടി​ച്ചു.
'​'​നി​ന​ക്ക് ​മ​ല​യാ​ളം​ ​ക​വി​ത​ക​ൾ​ ​ഇ​ഷ്‌​ട​മാ​ണോ​?...​ഇ​തൊ​ക്കെ​ ​വാ​യി​ച്ചാ​ൽ​ ​മ​ന​സി​ലാ​വു​മോ​?​""
അ​വ​ൾ​ ​അ​തു​ശ്ര​ദ്ധി​ക്കാ​തെ​ ​സു​ധി​യെ​ഴു​തി​യ​ത് ​സൂ​ക്ഷി​ച്ചു​നോ​ക്കു​ക​യാ​യി​രു​ന്നു.
'​'​നീ​ ​എ​ന്താ​ ​ഇ​ത്ര​ ​സൂ​ക്ഷി​ച്ചു​നോ​ക്കു​ന്ന​ത്?​""
'​'​അ​ക്ഷ​ര​ങ്ങ​ൾ...​""
അ​വ​ൾ​ ​പു​സ്ത​ക​ത്തി​ൽ​ ​നി​ന്നും​ ​ക​ണ്ണെ​ടു​ക്കാ​തെ​ ​പ​റ​ഞ്ഞു.
'​'​അ​ക്ഷ​ര​ങ്ങ​ളി​ൽ​ ​എ​ന്താ​ണു​ള്ള​ത്?​""
'​'​നീ​ ​ഗ്രാ​ഫോ​ള​ജി​ ​എ​ന്നു​കേ​ട്ടി​ട്ടു​ണ്ടോ​?​""
'​'​ഇ​ല്ല...​എ​ന്താ​ണ​ത്?​""
'​'​കൈ​യ​ക്ഷ​ര​ങ്ങ​ളെ​ ​കു​റി​ച്ചു​ള്ള​ ​ഒ​രു​ ​സ​യ​ൻ​സ് ​ആ​ണ്...​നീ​ ​കേ​ട്ടി​ട്ടി​ല്ലെ​ ​ഹാ​ന്റ് ​റൈ​റ്റിം​ഗ് ​എ​ക്‌​സ്‌​പേ​ർ​ട്സി​നെ​ ​കു​റി​ച്ച്?...​അ​തി​നെ​ക്കു​റി​ച്ച്‌​ ​കേ​ട്ട​പ്പോ​ൾ...​ഇ​ട​യ്‌​ക്കൊ​രു​ ​കൗ​തു​ക​ത്തി​ന്...​ഞാ​നൊ​രു​ ​പു​സ്‌​ത​കം​ ​വാ​ങ്ങി...​വെ​റു​തെ​ ​പ​ഠി​ക്കാ​ൻ...​""
'​'​എ​ന്തു​ ​പ​ഠി​ക്കാ​ൻ​?​""
'​'​കാ​ര​ക്‌​ട​ർ...​ഒ​രാ​ളു​ടെ​ ​കാ​ര​ക്‌​ട​ർ​ ​എ​ങ്ങ​നെ​ ​എ​ന്നു​ ​ഏ​ക​ദേ​ശം​ ​അ​റി​യാ​ൻ​ ​പ​റ്റും​ ​അ​യാ​ൾ​ ​എ​ഴു​തു​ന്ന​ത് ​പ​ഠി​ക്കു​ക​യാ​ണെ​ങ്കി​ൽ...​""
'​'​എ​ന്നു​വ​ച്ചാ​ൽ​?​""
'​'​എ​ന്നു​വ​ച്ചാ​ൽ...​അ​യാ​ൾ​ ​ആ​ത്മ​വി​ശ്വാ​സ​മു​ള്ള​ ​വ്യ​ക്തി​യാ​ണോ​ ​അ​ല്ല​യോ,​ ​ഉ​യ​ർ​ച്ച​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ആ​ളാ​ണോ...​അ​തു​പോ​ലെ​ ​ക്രി​മി​ന​ൽ​ ​മൈ​ൻ​ഡ് ​ഉ​ള്ള​ ​ആ​ളാ​ണോ​ ​എ​ന്നു​പോ​ലും...​""
'​'​ഇ​തൊ​ക്കെ​ ​ശ​രി​യാ​യി​രി​ക്കു​മോ​?"
'​'​നൂ​റ് ​ശ​ത​മാ​നം​ ​ശ​രി​യാ​വ​ണം​ ​എ​ന്നൊ​ന്നു​മി​ല്ല...​ചി​ല​ർ​ ​പ​ല​ ​മൂ​ഡി​ൽ​ ​ഇ​രി​ക്കു​മ്പോ​ൾ...​പ​ല​ ​കൈ​യ​ക്ഷ​ര​ത്തി​ൽ​ ​എ​ഴു​തു​ന്ന​ത് ​ക​ണ്ടി​ട്ടി​ല്ലെ​?...​അ​തു​പോ​ലെ...​വേ​ണ​മെ​ന്നു​ ​വെ​ച്ചാ​ൽ...​ഇ​തി​നെ​ ​കു​റി​ച്ച് ​അ​റി​യാ​വു​ന്ന​ ​ഒ​രാ​ൾ​ക്ക് ​ത​ന്റെ​ ​ഹാ​ൻ​ഡ് ​റൈ​റ്റിം​ഗ് ​രീ​തി​ ​മാ​റ്റി​യെ​ഴു​തി...​ ​ഇ​തു​ ​പ​ഠി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​രെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും​ ​ചെ​യ്യാം...​ഞാ​ൻ​ ​ചു​മ്മാ​ ​ഹോ​ബി​ക്ക്...​ഒ​രു​ ​ര​സ​ത്തി​നു​ ​എ​ന്റെ​ ​ഫ്ര​ണ്ട്സി​ന്റെ​യൊ​ക്കെ​ ​ഹാ​ൻ​ഡ് ​റൈ​റ്റിം​ഗ് ​ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു...​എ​ന്നി​ട്ട് ​ഈ​ ​പ​ഠി​ച്ച​തും​ ​വാ​യി​ച്ച​തും​കേ​ട്ട​തു​മൊ​ക്കെ​ ​ശ​രി​യാ​ണോ​ ​എ​ന്നു​നോ​ക്കാ​റു​ണ്ടാ​യി​രു​ന്നു...​""
'​'​എ​ന്നി​ട്ട് ​എ​ല്ലാം​ ​ശ​രി​യാ​യി​ ​വ​ന്നി​ട്ടു​ണ്ടോ​?​""
'​'​മി​ക്ക​തും...​എ​ല്ലാം​ ​എ​പ്പോ​ഴും​ ​എ​ല്ലാ​വ​രു​ടേ​യും​ ​കാ​ര്യ​ത്തി​ൽ​ ​ശ​രി​യാ​വ​ണ​മെ​ന്നി​ല്ല​ല്ലോ...​എ​ന്തും​ ​എ​പ്പോ​ഴും​ ​തെ​റ്റാ​നു​ള്ള​ ​സാദ്ധ്യത​ ​ഉ​ണ്ടാ​വും...​ആ​രു​ടെ​ ​കാ​ര്യ​ത്തി​ലാ​യാ​ലും...​""
'​'​ചേ​ട്ട​ന്റെ​ ​കൈ​യ​ക്ഷ​രം​ ​ക​ണ്ടി​ട്ട് ​എ​ന്തു​തോ​ന്നു​ന്നു...​""
'​'​പ​റ​യാ​റാ​യി​ട്ടി​ല്ല...​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​കൂ​ടി​നോ​ക്കാ​നു​ണ്ട്...​""
അ​വ​ൾ​ ​ഗൗ​ര​വ​ത്തോ​ടെ​ ​പ​റ​ഞ്ഞു.
സി​ദ്ദു​ ​അ​വ​ൾ​ ​പ​റ​ഞ്ഞ​തും​കേ​ട്ട് ​എ​ന്തൊ​ക്കെ​യോ​ ​ആ​ലോ​ചി​ച്ചു​ ​കൊ​ണ്ടി​രു​ന്നു.​ ​എ​ന്നി​ട്ട് ​സം​ശ​യ​ത്തോ​ടെ​ ​ചോ​ദി​ച്ചു,
'​അ​പ്പോ​ൾ​ ​നീ...​എ​ന്റെ​ ​ഹാ​ന്റ് ​റൈ​റ്റിം​ഗും...​നോ​ക്കി​യി​ട്ടു​ണ്ടാ​വും​ ​അ​ല്ലേ
'​'​പി​ന്ന​ല്ലാ​തെ​!​""
അ​വ​ൾ​ ​മു​ഖ​മു​യ​ർ​ത്താ​തെ​ ​പ​റ​ഞ്ഞു.
'​'​എ​ന്നി​ട്ട് ​എ​ന്തു​ ​മ​നസി​ലാ​യി​?​""
അ​വ​ൻ​ ​ആ​കാം​ക്ഷാ​പൂ​ർ​വം​ ​ചോ​ദി​ച്ചു.
അ​വ​ൾ​ ​മു​ഖ​മു​യ​ർ​ത്തി​ ​അ​വ​നെ​നോ​ക്കി.​ ​ക​ണ്ണി​റു​ക്കി​ക്കൊ​ണ്ട് ​പ​റ​ഞ്ഞു,
'​'​ദാ​റ്റ്സ് ​സീ​ക്ര​ട്ട്!​""

(​തു​ട​രും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL, WEEKLY, NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.