1983 എന്ന നിവിൻ പൊളി ചിത്രത്തിലൂടെ ശ്രദ്ധേയായ ശ്രിന്ദയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. നാടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ചുവന്ന സാരിയിൽ വിത്ത് ഔട്ട് ബ്ലൗസിലാണ് ശ്രിന്ദയുടെ പുതിയ ചിത്രം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും വൈറലാവാറുണ്ട്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ , ട്രാൻസ് തുടങ്ങിയവയാണ് താരത്തിന്റെ ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ചിത്രങ്ങൾ. ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത് . പിന്നീട് 22 ഫീമെയിൽ കോട്ടയത്തിൽ ജിൻസി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |