SignIn
Kerala Kaumudi Online
Monday, 21 June 2021 8.27 AM IST

അനുഷ്ക്കയുടെ പുതിയ മുഖം

anushka

ബാഹുബലി സീരീസിലൂടെ രാജ്യമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് അനുഷ‌്‌ക്ക. താരത്തിന്റെ ലോക്ക്‌ഡൗൺകാല ചിത്രങ്ങളിലൊന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

ട്രാക്ക് സ്യൂട്ടണിഞ്ഞാണ് പുതിയ ഫോട്ടോയിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീണ്ടും തടി കൂടിയ താരത്തിന്റെ 'പുതിയ മുഖം" പക്ഷേ ട്രോളന്മാരുടെ ആക്രമണത്തിന് വിധേയമാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. തുടുത്ത കവിളിൽ ചെറുപുഞ്ചിരിയുമായി അനുഷ്‌ക്ക പ്രത്യക്ഷപ്പെടുന്ന ചിത്രം ആരാധകർ ആവേശപൂർവമാണ് ഏറ്റെടുത്തിരിക്കുന്നത്.

ഏറെക്കാലമായി ശരീരഭാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന താരമാണ് അനുഷ്‌ക്ക. ബാഹുബലി സീരീസിന് ശേഷം താരം സിനിമയിൽ അത്ര സജീവമല്ലാത്തതിന് കാരണവും അതാണ്.

യു.വി. ക്രിയേഷൻസിന് വേണ്ടി മഹേഷ്. പി. സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം മാത്രമാണ് അനുഷ്‌ക്ക കമ്മിറ്റ് ചെയ്തിട്ടുള്ളത്. നവീൻ പൊലി ഷെട്ടിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ അനുഷ്‌ക്കയുടെ നായകനാകുന്നത്. ഏജന്റ് സായ് ശ്രീനിവാസ അത്രേയയിലൂടെ തെലുങ്കിലും ചിച്ചോറിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച നായകനാണ് നവീൻ പൊലിഷെട്ടി.

വീണ്ടും ലോക്ക്‌‌ഡൗൺ വന്നതോടെ അനുഷ്‌ക്കയെപ്പോലെ പല താരങ്ങളും നിത്യേനയുള്ള വർക്കൗട്ടും മറ്റും അവസാനിപ്പിച്ചിരിക്കുകയാണ്. മറ്റൊരു പ്രമുഖ തെന്നിന്ത്യൻ നായിക തമന്ന തടി കൂടിയ ശേഷമുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒട്ടനവധി ട്രോളുകളാണ് തമന്നയുടെ ആ ചിത്രത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ANUSHKASHETTY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.