തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭയും നിംസ് മെഡിസിറ്റിയും സംയുക്തമായി നഗര പ്രദേശത്തെ 44 വാർഡുകളിലും കൊവിഡ് രോഗികളെ നേരിൽ കണ്ടു പരിചരിച്ച് മരുന്ന് നൽകുന്ന 'ഒപ്പമുണ്ട് ഡോക്ടർ' എന്ന പദ്ധതിയുടെ ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹനൻ നിർവഹിച്ചു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സാജു, നഗരസഭ ഉപാദ്ധ്യക്ഷ പ്രിയ സുരേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ.കെ. ഷിബു, അജിതകുമാരി, അനിതകുമാരി, ഡോ. സാദത്, ബി.ജെ.പി നേതാവ് ഷിബുരാജ് കൃഷ്ണ, ഡോ. അനീഷ് രാജ്, മുൻസിപ്പൽ സെക്രട്ടറി മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |