അബുദാബി: ജൂലായ് ഒന്ന്മു തല്‍ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ അബുദാബി.വിനോദ സഞ്ചാര മേഖലയെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഗ്രീൻ പട്ടികയില്‍ പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ ഒഴിവാക്കി നൽകാനാണ് പദ്ധതി.നിലവിൽ 22 രാജ്യങ്ങളാണ് ഗ്രീൻ പട്ടികയിൽ ഉള്ളത്. അടുത്തയാഴ്ചയോടെ കൂടുതൽ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി അത് വിപുലപ്പെടുത്തും.
അതേസമയം, ഇന്ത്യക്കാർക്ക് ക്വാറന്റൈൻ ഇളവ് അനുവദിക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണിത്. അബുദാബിയുടെ ടൂറിസം രംഗത്തെ പ്രധാന മാർക്കറ്റാണ് ഇന്ത്യ. അതേസമയം, ഇന്ത്യയിലെ കൊവിഡ് വ്യാപന നിരക്ക് കുറയുന്നതിനനുസരിച്ച് സെപ്തംബറോടെ നിയന്ത്രണങ്ങൾ നീക്കാനാവുമെന്നാണ് പ്രതീക്ഷ. അനുകൂല സാഹചര്യമുണ്ടായാലുടന് ഇന്ത്യന്‍ സന്ദർശകർക്ക് ക്വാറന്റൈൻ ഒഴിവാക്കി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |