പത്തനംതിട്ട : കനത്തമഴയെ തുടർന്ന് ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന പതിനൊന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ 176 പേർ. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 70 പുരുഷന്മാരും 62 സ്ത്രീകളും 21 ആൺകുട്ടികളും 23 പെൺകുട്ടികളുമാണു ക്യാമ്പിലുള്ളത്.
കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി മൂന്നു കുടുംബത്തിലെ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പടെ പതിനൊന്നു പേരുണ്ട്. കോന്നി താലൂക്കിലെ ഒരു ക്യാമ്പിൽ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആൺകുട്ടിയും ഉൾപ്പടെ 12 പേരാണ് കഴിയുന്നത്.
തിരുവല്ല താലൂക്കിൽ ഏഴു ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 57 പുരുഷന്മാരും 51 സ്ത്രീകളും 20 ആൺകുട്ടികളും 21 പെൺകുട്ടികളും ഉൾപ്പടെ 149 പേരും മല്ലപ്പള്ളി താലൂക്കിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പടെ നാലു പേരുമാണ് കഴിയുന്നത്. കോഴഞ്ചേരിയിൽ ക്യാമ്പിൽ കഴിയുന്നവരിൽ രണ്ടും തിരുവല്ലയിൽ ക്യാമ്പിൽ കഴിയുന്ന 15 ഉം പേർ 60 വയസിന് മുകളിലുള്ളവരാണ്. കൊവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പിൽ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |