ന്യൂഡൽഹി: കൊവിഡ് വൈറസിന്റെ ജനിതക മാറ്റങ്ങൾ കണ്ടെത്താൻ കേന്ദ്രം നിയോഗിച്ച ശാസ്ത്ര ഉപദേശക സമിതി അദ്ധ്യക്ഷ പദവി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ രാജിവച്ചു. രാജിയുടെ കാരണങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. ജനിതകമാറ്റം വന്ന കൊവിഡ് വകഭേദം സംബന്ധിച്ച മുന്നറിയിപ്പുകളും കർശന നിയന്ത്രണങ്ങൾക്കായുള്ള നിർദ്ദേശങ്ങളും കേന്ദ്രം അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് സൂചന. കൊവിഡ് പ്രതിരോധത്തിന് ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം സാദ്ധ്യമാകുന്നില്ലെന്ന് രാജിക്ക് മുൻപ് ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ കേന്ദ്രസർക്കാരിനെ അദ്ദേഹം വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |