പത്തനംതിട്ട : കടയിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ അനുസരിച്ച് വീട്ടുപടിക്കൽ എത്തിക്കുന്ന സംരംഭത്തിന് സപ്ലൈകോയും കുടുംബശ്രീയും തുടക്കം കുറിക്കുന്നു. റാന്നി പഴവങ്ങാടി സൂപ്പർ മാർക്കറ്റാണ് പദ്ധതി നടപ്പിലാക്കുന്നതിന് ആദ്യം തെരഞ്ഞെടുത്തിരിക്കുന്നത്. സൂപ്പർ മാർക്കറ്റിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് സേവനം ലഭ്യമാക്കുക. 20 കിലോഗ്രാം വരെ തൂക്കമുള്ള വസ്തുക്കളാണ് ഓൺ ലൈനായി കുടുംബശ്രീയുടെ സഹായത്തോടെ ലഭ്യമാക്കുന്നത്. ഉപഭോക്താക്കൾക്ക് ഫോൺ, വാട്സ് ആപ്പ് വഴി ഓർഡറുകൾ നൽകാം. സാധനങ്ങൾ എത്തിച്ചു നൽകുന്നതിനുള്ള വാഹനക്കൂലി ബില്ലിനോടൊപ്പം തന്നെ ഈടാക്കും. ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്ന ഓർഡറുകൾ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും ഒന്നിനു ശേഷം വരുന്ന ഓർഡറുകൾ തൊട്ടടുത്ത ദിവസം രാവിലെയും ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകും.
സപ്ലൈകോ വഴി സബ്സ്ഡി നിരക്കിൽ ലഭിക്കുന്ന സാധനങ്ങൾക്ക് ഡോർ ഡെലിവറി സേവനം ലഭ്യമല്ല.
വാഹന കൂലി നിരക്ക്
രണ്ടു കിലോമീറ്റർ വരെ 40 രൂപ, രണ്ടു കിലോമീറ്റിന് മുകളിൽ അഞ്ചു വരെ 60 രൂപ. അഞ്ചു കിലോമീറ്റർ മുതൽ 10 വരെ 100 രൂപ.
റാന്നി സൂപ്പർ മാർക്കറ്റ് : 9446189052.
കോ ഓർഡിനേറ്റർ: 9207599528.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |