SignIn
Kerala Kaumudi Online
Thursday, 25 April 2024 11.32 AM IST

ബി.ജെ.പിക്കെതിരായ പരാമർശം: അസി. പ്രൊഫസർക്ക് സസ്‌പെൻഷൻ

bjp

കാസർകോട് : ഓൺലൈൻ ക്ളാസിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും പ്രോട്ടോ ഫാസിസ്റ്റ് സംഘടനകളെന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ പെരിയ കേരള-കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർക്ക് സസ്പെൻഷൻ. ഇന്റർനാഷണൽ പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് വൈസ് ചാൻസലർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ 19ലെ ഓൺലൈൻ ക്ലാസിലുണ്ടായ പരാമർശമാണ് പരാതിക്കടിസ്ഥാനമായത്. എം.എ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഫാസിസവും നാസിസവും എന്ന വിഷയത്തിൽ നടന്ന ക്ലാസിനിടെ സംഘപരിവാർ സംഘടനകളെ പ്രോട്ടൊ ഫാസിസ്റ്റ് സംഘടനകൾ എന്ന് വിശേഷിപ്പിച്ചതായി എ.ബി.വി.പിയാണ് വി.സിക്ക് പരാതി നൽകിയത്. നടപടി ആവശ്യപ്പെട്ട് യുവമോർച്ച കാസർകോട് ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ കേന്ദ്ര സർക്കാരിനും പരാതി നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUSPENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.