SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.05 AM IST

'സഖാവ് പിണറായി വിജയനിൽ വിശ്വാസമുണ്ട്... അദ്ദേഹം കർക്കശക്കാരനാണ്... കാപട്യക്കാരനല്ല'; ധർമജൻ ബോൾഗാട്ടി പറയുന്നു

dharmajan-bolgatty

മുഖ്യമന്ത്രി പിണറായി വിജയൻ കർക്കശ്യക്കാരനാണെങ്കിലും കാപട്യക്കാരനല്ലെന്ന് നടനും ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടി. ഒരു മലയാള വാർത്താ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'സഖാവ് പിണറായി വിജയൻ' നേതൃത്വം നൽകുന്ന സർക്കാരിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബാലുശേരിയിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി ജയം നേടിയ സച്ചിന്‍ദേവ് നല്ല സ്ഥാനാർത്ഥിയായിരുന്നുവെന്നും നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും ധർമജൻ പറയുന്നു.

എന്നിരുന്നാലും മറ്റൊരു ജില്ലയില്‍ നിന്നെത്തി മത്സരിച്ചിട്ടും അവിടുത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണ വലിയ കാര്യം തന്നെയാണെന്നും അത്രയും പിന്തുണ തനിക്ക് ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു. തോല്‍വിയും വിജയവുമൊത്തെ തെരഞ്ഞെടുപ്പില്‍ സാധാരണയായി ഉണ്ടാകുന്നതാണ്. അത് കൂടാതെ ഇത്തവണ ഒരു തരംഗവുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വി തന്നെ ബാധിച്ചിട്ടില്ലെന്നും താന്‍ ഇനിയും രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തുടരുമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പില്‍ സംഘടനാപരമായിട്ടുള്ള കുറേ പ്രശ്‌നങ്ങളുണ്ടായെന്നും അക്കാര്യങ്ങൾ സംഘടനയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.

content details: dharmajan bolgatty in support of cm pinarayi vijayan.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHARMAJAN BOLGATTY, CM PINARAYI VIJAYAN, KERALA, INDIA, UDF, ACTOR, CINEMA, LDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.