SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.27 PM IST

ലോക്ക് ഡൗൺ ഫലം കാണുന്നു, 21,402 രോഗികൾ, 24.74% രോഗവ്യാപനം

covid

തിരുവനന്തപുരം: കൊവിഡിനെ ചെറുക്കാൻ കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ച് 10 ദിവസം പിന്നിടുമ്പോൾ രോഗവ്യാപനത്തിൽ കുറവ്. ഇന്നലെ 21,402 പേരാണ് രോഗബാധിതരായത്. 24.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 20 ദിവസത്തിന് ശേഷം രോഗികളിലുണ്ടായ ഈ കുറവ് ലോക്ക് ഡൗണിന്റെ ഫലമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ചികിത്സയിലായിരുന്ന 99,651 പേർ രോഗമുക്തി നേടി. ഏറ്റവും ഉയർന്ന രോഗമുക്തിനിരക്കാണിത്. ഞായറാഴ്ച പരിശോധനകളുടെ എണ്ണത്തിൽ കുറവുണ്ടായി. 86,505 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. 87 മരണം റിപ്പോർട്ട് ചെയ്തു. 80 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 19,612 പേർ സമ്പർക്കരോഗികളാണ്‌. 1610 പേരുടെ ഉറവിടം വ്യക്തമല്ല.

100 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

മലപ്പുറം മുന്നിൽ

രോഗവ്യാപനത്തിൽ ഇന്നലെ മലപ്പുറമായിരുന്നു മുന്നിൽ. 2941 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂർ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂർ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസർകോട് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.