SignIn
Kerala Kaumudi Online
Thursday, 25 April 2024 8.22 PM IST

24 മണിക്കൂർ ആംബുലൻസ് സർവ്വീസ്

ambulance-muthukulam
മുതുകുളം ബ്ളോക്ക് പഞ്ചായത്തിലെ ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഒഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി നിർവഹിക്കുന്നു

മുതുകുളം: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 24 മണിക്കൂർ ആംബുലൻസ് സർവ്വീസ് ഏർപ്പെടുത്തി. ടെലി മെഡിസിൻ സേവനവും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് ഹെൽപ്പ്‌ഡെസ്‌ക് തുറന്നിട്ടുണ്ട്. സേവനങ്ങൾക്കായി 9562 04 41 74 എന്ന നമ്പറിൽ ബന്ധപ്പെടണം. ആംബുലൻസ് സർവീസിന്റെ ഫ്ലാഗ് ഒഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനുഷ്യ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം. ജനുഷ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഓച്ചിറ ചന്ദ്രൻ, മെമ്പർമാരായ,. വയലിൽ നൗഷാദ്, മണിവിശ്വനാഥ്‌, ഗീത ശ്രീജി, ഡോ. സന്തോഷ്, ശിവപ്രസാദ്, ബിന്ദു സുഭാഷ്, ശ്രീജി പ്രകാശ്, സുനിൽ കൊപ്പാറേത്തു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ലിജുമോൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.