SignIn
Kerala Kaumudi Online
Thursday, 28 March 2024 2.11 PM IST

കുതിരാൻ: ഒരു ടണൽ പൂർത്തിയാക്കാൻ ഒന്നര മാസം കൂടി വേണമെന്ന്

tunnel

കൊച്ചി: ദേശീയപാതയിൽ മണ്ണുത്തി - വടക്കഞ്ചേരി റൂട്ടിൽ കുതിരാനിലെ ഒരു ടണലിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഒന്നരമാസംകൂടി വേണമെന്ന് കരാർ കമ്പനി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യവും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് നിർമ്മാണ കമ്പനി തൃശൂർ എക്‌സ്‌പ്രസ് വേ കൂടുതൽ സമയംതേടിയത്.

ഇരട്ടടണൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് വിപ്പ് കെ. രാജൻ, കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് എന്നിവർ നൽകിയ ഹർജികളിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. തുടർന്ന് ജസ്റ്റിസ് പി.വി. ആശയുടെ ബെഞ്ച് ഹർജികൾ ഒരുമാസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

2009 ആഗസ്റ്റ് 24നാണ് കുതിരാനിലെ നിർമ്മാണം തൃശൂർ എക്‌സ്‌പ്രസ് വേ കമ്പനിക്ക് നൽകിയത്. 11 വർഷം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയായില്ലെന്നാണ് ഹർജിക്കാരുടെ പരാതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TUNNEL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.