SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.22 PM IST

18- 44 വയസ് കാർക്ക് വാക്‌സിനേഷൻ ആരംഭിച്ചു

ഇടുക്കി :ജില്ലയിൽ 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷൻ ആരംഭിച്ചു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റിൽ മുൻഗണനയ്ക്കായി രജിസ്റ്റർ ചെയ്തവരുടെ വാക്‌സിനേഷനാണ് ആരംഭിച്ചിരിക്കുന്നത്. നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്‌സിന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രം, തിയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിച്ചിട്ടുണ്ട്. വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്. നിരസിച്ച അർഹരായവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.

വാക്‌സിനേഷനുള്ള

മാർഗനിർദേശങ്ങൾ


വാക്‌സിനേഷൻ സെഷനുകൾ അനുവദിക്കുന്നത് വാക്‌സിന്റെ ലഭ്യത അനുസരിച്ചാണ്. അതിനാൽ എല്ലാവരും സഹകരിക്കുക.
രണ്ടാം ഡോസ് കോവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 12 മുതൽ 16 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിൻ രണ്ടാം ഡോസ് 4 മുതൽ 6 ആഴ്ചയ്ക്കുള്ളിലും എടുക്കണം.
45 വയസിന് മുകളിലുള്ളവർക്കുള്ള വാകിസിനേഷനും തുടരുന്നതാണ്.
2022 ജനുവരി ഒന്നിന് 18 വയസ് തികയുന്നവർ മുതൽ 45 വയസ് വരെയുള്ള അനുബന്ധ രോഗബാധയുള്ളവർക്ക് മുൻഗണന അനുസരിച്ച് വാക്‌സിൻ ലഭ്യമാകും.
18-45 വയസ് വരെയുള്ളവർ വാക്‌സിനേഷനായി http://www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും അനുബന്ധരോഗങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന ലഭിക്കുവാനായി https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഇവിടെ അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന അനുബന്ധ രോഗങ്ങൾ സംബന്ധിച്ച സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
അനുബന്ധ രോഗങ്ങളുടെ പട്ടികയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും http://www.dhs.kerala.gov.in, http://www.arogyakeralam.gov.in, http://www.sha.kerala എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്.
വാക്‌സിനേഷൻ കേന്ദ്രം, തിയതി, സമയം ഇവ ലഭിക്കുന്നവർ മാത്രം വാക്‌സിൻ സ്വീകരിക്കുവാനായി വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുക
. 51 പേർക്ക് ആദ്യ ദിവസമായ 17 ന് വാക്‌സിനേഷൻ നൽകി. എല്ലാവർക്കും വാക്‌സിൻ ലഭ്യമാകും. ഇന്ന് തൊടുപുഴ ജില്ലാ ആശുപത്രി, ചിത്തിരപുരം സി. എച്ച്. സി , കട്ടപ്പന താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.