നിലമ്പൂർ: മിനി ലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ 26 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നിലമ്പൂർ വല്ലപ്പുഴ പി.മുഹമ്മദ് അസ്ലം (24), മയ്യന്താനി പി.യദുകൃഷ്ണ (23) എന്നിവരെയാണ് ഇൻസ്പെക്ടർ വി.പി. ജയപ്രകാശ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11ന് വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ ആണ് സംഭവം. കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വരികയായിരുന്നു. കേരളത്തിൽ വിൽപ്പന നിരോധിച്ച കർണാടക നിർമ്മിത മദ്യം ആണ് കടത്തിയത്. അസ്ലമിന്റെ ഉടമസ്ഥതയിലുള്ള ലോറി സർക്കാരിലേക്ക് കണ്ടുകെട്ടും. പ്രതികളെ കോടതിയിൽ ഹാജരാക്കും. നിലമ്പൂർ എക്സൈസ് ഇൻസ്പെകർക്കാണ് കേസിന്റ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |