SignIn
Kerala Kaumudi Online
Thursday, 25 April 2024 2.48 AM IST

മെഡിക്കൽ എമർജൻസി ആംബുലൻസുകൾ കടന്നുപോകുന്നതിന് ക്രമീകരണം

final-map

തിരുവനന്തപുരം:ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊലീസ് പരിശോധന ശക്തമായി തുടരുന്നു.അതേസമയം പൂർണമായും അടച്ച ബ്ലോക്കിംഗ് പോയിന്റുകളിലൂടെ മെഡിക്കൽ എമർജൻസി ആംബുലൻസുകൾ കടന്നുപോകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമായി എൻട്രി എക്സിറ്റ് പോയിന്റുകൾ 7 ആയി പുന ക്രമീകരിച്ചിട്ടുണ്ട്.കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ ചേങ്കോട്ടുകോണം,വെട്ടു റോഡ്, മണ്ണന്തലയിലെ മരുതൂർ,പേരൂർക്കട വഴയില,പൂജപ്പുരകുണ്ടമൺകടവ്, നേമംപള്ളിച്ചൽ,വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങളാണ് തിരുവനന്തപുരം നഗരത്തിലേക്കുള്ള എൻട്രിഎക്സിറ്റ് പോയിന്റുകൾ. താഴെ പറയുന്ന പൂർണമായും അടച്ച ബ്ലോക്കിംഗ് പോയിന്റുകളിലൂടെ മെഡിക്കൽ എമർജൻസി ആംബുലൻസുകൾ മാത്രം കടത്തിവിടുന്നതാണ്.

പൊലീസ് സ്റ്റേഷൻ -ബ്ലോക്കിംഗ് പോയിന്റ്


തുമ്പ-ആറ്റിൻകുഴി
തുമ്പ-പള്ളിതുറ
തുമ്പ-വിളയിൽകുളം ജം.
തിരുവല്ലം-കാക്കാമൂല
നേമം-പാപ്പനംകോട്
നേമം-പുന്നമൂട്
വിഴിഞ്ഞം-ഉച്ചക്കട
വട്ടിയൂർക്കാവ്-വെള്ളൈക്കടവ്
വട്ടിയൂർക്കാവ്- നെട്ടയം
മണ്ണന്തല-കേരളാദിത്യപുരം
പേരൂർക്കട-കിഴക്കേ മുക്കോല
പൂജപ്പുര-മങ്ങാട്ടുകടവ്

ആരോഗ്യപ്രവർത്തകർ

അറിയാൻ

ആരോഗ്യപ്രവർത്തകർ നാല് ചക്ര വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ തിരിച്ചറിയൽ കാർഡ് എ4 ഷീറ്റിൽ പ്രിന്റ് വാഹനത്തിന്റെ ഗ്ളാസിൽ പതിപ്പിക്കുന്നത് ചെക്കിംഗ് പോയിന്റുകൾ കടക്കുന്നത് എളുപ്പമാകും. ആരോഗ്യപ്രവർത്തകരും അവശ്യസേവന വിഭാഗത്തിലുളളവരും തിരിച്ചറിയൽ കാർഡ് ഒറ്റ നോട്ടത്തിൽ കാണത്തക്കവിധം ധരിക്കേണ്ടതാണ്. ശംഖുംമുഖം ജംഗ്ഷൻവഴി തിരുവനന്തപുരം ഡൊമസ്റ്റിക്ക് എയർപോർട്ടിലേക്കുള്ള റോഡ് കടൽക്ഷോഭത്താൽ തകർന്നതിനാൽ ഡൊമസ്റ്റിക്ക് എയർപോട്ടിലേക്ക് പോകേണ്ടവർ ഈഞ്ചയ്ക്കലിൽനിന്നു തിരിഞ്ഞ് വള്ളക്കടവു വഴി പോകേണ്ടതാണ്.മെഡിക്കൽ എമർജൻസി ആംബുലൻസുകൾക്ക് കടന്നുപോകുന്നതിനുള്ള റൂട്ട് സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ഇൗ നമ്പരുകളിൽ ബന്ധപ്പെടാം.ഫോൺ : 04712558731, 04712558732.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.