ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം ഇതാദ്യമായി നാലുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,22,436 പേരാണ് രോഗമുക്തരായത്. രണ്ടാഴ്ചയായി പ്രതിദിന രോഗമുക്തരുടെ എണ്ണം ശരാശരി 3.50 ലക്ഷത്തിന് മുകളിലാണ്. രോഗമുക്തി നിരക്ക് 85.60 ശതമാനമായി ഉയർന്നു. 2,63,533 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാകുന്നത്. അതേസമയം പ്രതിദിന മരണം 4000ത്തിന് മുകളിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4329 പേർ മരിച്ചു. മഹാരാഷ്ട്രയിൽ 1000, കർണാടകയിൽ 476, ഡൽഹിയിൽ 340 എന്നിങ്ങനെയാണ് മരണം.
രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 33.53 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 1.63 ലക്ഷം പേരുടെ കുറവുണ്ടായി. ആകെ കേസുകളുടെ 13.29 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |