SignIn
Kerala Kaumudi Online
Wednesday, 16 June 2021 2.19 PM IST

കുട്ടികളിലെ കൊവാക്സിൻ പരീക്ഷങ്ങൾ 12 ദിവസത്തിനുളളിൽ; നടക്കുക രണ്ടും മൂന്നും ഘട്ടങ്ങൾ

covaxin

ന്യൂഡൽഹി: കുട്ടികളിൽ കൊവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ ഭാരത് ബയോടെക്. രണ്ടു മുതൽ 18 വയസുവരെയുളള കുട്ടികളിൽ അടുത്ത 10-12 ദിവസത്തിനുളളിൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് നീതി ആയോ​ഗ് അം​ഗം ഡോ. വി.കെ. പോൾ പറഞ്ഞു. പരീക്ഷണങ്ങൾക്കായി ഡ്ര​ഗ് കൺട്രോള‌ർ ജനറൽ ഒഫ് ഇന്ത്യ അം​ഗീകാരം നൽകിയിട്ടുണ്ട്. കുട്ടിക​ളിലെ ക്ലിനിക്കൽ പരീക്ഷങ്ങൾക്ക് മേയ് പതിനൊന്നിനാണ് അനുമതി ലഭിച്ചത്.

സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേ‌ർഡ് കൺട്രോൾ ഓർഗനെെസേഷന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ ആശുപത്രികളിലായി 525 പേർ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിലാണ് ആദ്യമായി കുട്ടികളിൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി ഭാരത് ബയോടെക് സെൻട്രൽ ഡ്ര​ഗ് റെ​ഗുലേറ്ററെ സമീപിച്ചത്.

വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന അപകട സാദ്ധ്യതയും പ്രയോജനവും ഒരു പോലെ എത്രയും വേ​ഗം വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. കുട്ടികളെ വാക്സിനേറ്റ് ചെയ്യണമെന്ന് ലോകമെമ്പാടുമുളള സർക്കാരുകളോട് വിദഗ്‍ദ്ധർ ആവശ്യപ്പെടുന്നുണ്ട്. സ്കൂളുകൾ തുറന്ന പ്രവർത്തിക്കണമെങ്കിൽ കുട്ടികളുടെ വാക്സിനേഷൻ എത്രയും വേ​ഗം നടപ്പാക്കേണ്ടതാണ്. കുട്ടികളിൽ വാക്സിനേഷൻ നടത്തുന്നതിനായി സർക്കാർ നടപടി കെെക്കൊളളണം എന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVACCINE, COVID19, COVID, INDIA, COVAXIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.