SignIn
Kerala Kaumudi Online
Saturday, 12 June 2021 10.37 PM IST

ടി.പത്മനാഭന് അബുദാബി ശക്തി പുരസ്കാരം

തിരുവനന്തപുരം: അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ശക്തി ടി.കെ.രാമകൃഷ്ണൻ സാംസ്‌കാരിക പുരസ്‌കാരത്തിന് സാഹിത്യകാരൻ ടി. പത്മനാഭൻ അർഹനായി. അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.

വിജ്ഞാന സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ. അനിൽ വള്ളത്തോളിനും (എഴുത്തച്ഛൻ എന്ന പാഠപുസ്തകം) കഥയ്ക്കുള്ളത് ജോൺസാമുവലിനും (യഥാസ്തു) നോവലിനുള്ളത് എൽ. ഗോപീകൃഷ്ണനും (ഞാൻ എന്റെ ശത്രു) ലഭിച്ചു.

കവിതാ പുരസ്‌കാരം ഡോ. ദേശമംഗലം രാമകൃഷ്ണനും (എന്നെ കണ്ടുമുട്ടാനെനിക്കാവുമോ) ഇ. സന്ധ്യയും (അമ്മയുള്ളതിനാൽ) പങ്കിട്ടു. ബാലസാഹിത്യത്തിനുള്ള അവാർഡ് കലവൂർ രവികുമാറിന്റെ "ചൈനീസ് ബോയ്" എന്ന കൃതിക്കാണ്.

നിരൂപണത്തിനുള്ള ശക്തി തായാട്ട് അവാർഡ് ഡോ. സന്തോഷ് പള്ളിക്കാട് (പുരാവൃത്തവും കവിതയും) ടി. നാരായണൻ (കൃതികൾ മനുഷ്യകഥാനുഗായികൾ) എന്നിവർ പങ്കിട്ടു. ഇതര സാഹിത്യത്തിനുള്ള ശക്തി എരുമേലി അവാർഡ് ഭാസുരാദേവി (പി.കെ. കുഞ്ഞച്ചന്റെ ഭാസുര ഓർമകൾ), ഡോ. ഗീനാകുമാരി (സുശീല ഗോപാലൻ ജീവിതകഥ) എന്നിവർ പങ്കിട്ടു. നാടകത്തിനുള്ള അവാർഡ് ടി. പവിത്രൻ (പ്രാപ്പിടിയൻ),​ ചേരമംഗലം ചാമുണ്ണി (ജീവിതത്തിന്റെ ഏടുകൾ) എന്നിവർക്കാണ്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് അവാർഡുകൾ. അർഹതപ്പെട്ട രണ്ടുപേരുള്ള ഇനങ്ങളിൽ തുക വീതിച്ചു നൽകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA BUDGET, T PADMANABAN
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.