SignIn
Kerala Kaumudi Online
Saturday, 12 June 2021 6.58 PM IST

കൊല്ലത്തും ബ്ലാക്ക് ഫം​ഗസ്; രോ​ഗം ബാധിച്ചത് 42 വയസുകാരിക്ക്

black-fungus

തിരുവനന്തപുരം: കൊല്ലത്ത് ബ്ലാക്ക് ഫം​ഗസ് ബാധ റിപ്പോർട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ജില്ലയിൽ ആദ്യമായാണ് ഇത്തരം കേസ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.

ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്ലാക്ക് ഫം​ഗസ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിന് ശേഷമുള്ള ബ്ലാക്ക് ഫംഗസ് രോഗം വർധിച്ചു വരുന്നതായി ഐയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയയും വ്യക്തമാക്കിയിരുന്നു. കൊവിഡ് ബാധിച്ചവരിൽ, പ്രമേഹമുള്ളവരിൽ, രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിൽ എന്നിവരിൽ ഈ ഫംഗസ് ബാധ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BLACK FUNGUS, COVID, KOLLAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.