കോഴിക്കോട്: ജില്ലയിൽ ഇന്നലെ 2474 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 2417 പേർക്കാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന നാലു പേർക്കും പോസിറ്റീവായി. 50പേരുടെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,867 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 4169 പേർ കൂടി രോഗമുക്തി നേടി. രോഗബാധിതരായി 36,646 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
ആയഞ്ചേരി 3, ബാലുശ്ശേരി 1, ചാത്തമംഗലം 1, എടച്ചേരി 2, ഫറോക്ക് 5, കടലുണ്ടി 6, കക്കോടി 1,കോഴിക്കോട് കോർപ്പറേഷൻ 8, നൊച്ചാട് 1, ഒളവണ്ണ 4, ഓമശ്ശേരി 3, പനങ്ങാട് 1, പെരുമണ്ണ 1, പുറമേരി 4, തലക്കുളത്തൂർ 1, തൂണേരി 3, വാണിമേൽ 5.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 824, അരിക്കുളം 4, അത്തോളി 25, ആയഞ്ചേരി 8, അഴിയൂർ 29, ബാലുശ്ശേരി 23, ചക്കിട്ടപ്പാറ 4, ചങ്ങരോത്ത് 8, ചാത്തമംഗലം 27, ചെക്യാട് 16, ചേളന്നൂർ 23, ചേമഞ്ചേരി 29, ചെങ്ങോട്ടുകാവ് 58, ചെറുവണ്ണൂർ 15, ചോറോട് 31, എടച്ചേരി 37, ഏറാമല 23, ഫറോക്ക് 62, കടലുണ്ടി 7, കക്കോടി 14, കാക്കൂർ 17, കാരശ്ശേരി 10, കട്ടിപ്പാറ 3, കാവിലുംപാറ 31, കായക്കൊടി 3, കായണ്ണ 8, കീഴരിയൂർ 3, കിഴക്കോത്ത് 2, കോടഞ്ചേരി 41, കൊടിയത്തൂർ 11, കൊടുവള്ളി 15, കൊയിലാണ്ടി 46, കുടരഞ്ഞി 18, കൂരാച്ചണ്ട് 4, കൂത്താളി 6, കോട്ടൂർ 10, കുന്ദമംഗലം 57, കുന്നുമ്മൽ 16, കുരുവട്ടൂർ 21, മടവൂർ 29, മണിയൂർ 12, മരുതോങ്കര 4, മാവൂർ 20, മേപ്പയ്യൂർ 6, മൂടാടി 23, മുക്കം 21, നാദാപുരം 31, നടുവണ്ണൂർ 21, നന്മണ്ട 7, നരിക്കുനി 46, നരിപ്പറ്റ 11, നൊച്ചാട് 6, ഒളവണ്ണ 20, ഓമശ്ശേരി 66, ഒഞ്ചിയം 21, പനങ്ങാട് 24, പയ്യോളി 12, പേരാമ്പ്ര 17, പെരുമണ്ണ 21, പെരുവയൽ 60, പുറമേരി 24, പുതുപ്പാടി 15, രാമനാട്ടുകര 54, തലക്കുളത്തൂർ 6, താമരശ്ശേരി 22, തിക്കോടി 26, തിരുവള്ളൂർ 8, തിരുവമ്പാടി 12, തൂണേരി 25, തുറയൂർ 2, ഉള്ള്യേരി 20, ഉണ്ണികുളം 22, വടകര 66, വളയം 22, വാണിമേൽ 7, വേളം 4, വില്യാപ്പള്ളി 14.
നിയമലംഘനം : 646 കേസുകൾ കൂടി
ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ 645 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും സിറ്റി പൊലീസ് പരിധിയിൽ 42 കേസുകളും റൂറൽ പരിധിയിൽ 82 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് സിറ്റി പരിധിയിൽ 258 പേരിൽ നിന്നും റൂറൽ പരിധിയിൽ 263 പേരിൽ നിന്നും പിഴ ഈടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |