തിരുവനന്തപുരം: മന്ത്രിസഭയിൽ ഇല്ലാത്തതിനെ ആരും വൈകാരികമായി എടുക്കേണ്ടെന്ന് കെ.കെ. ശൈലജ പറഞ്ഞു. പാർട്ടി തീരുമാനിച്ചതുകൊണ്ടാണ് മന്ത്രിയായത്. ചെയ്ത കാര്യങ്ങളിൽ പൂർണതൃപ്തിയുണ്ട്. പുതിയ ടീമിന് തന്നെക്കാൾ നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസം. വ്യക്തിയല്ല, സംവിധാനമാണ് പ്രവർത്തിക്കുന്നത്. അതിന് നേതൃത്വം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കൊവിഡ് പ്രതിരോധം താൻ ഒറ്റയ്ക്കല്ല നടത്തിയത്. വ്യക്തിയല്ല സംവിധാനമാണ് പ്രതിരോധപ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. ആരോഗ്യമന്ത്രിയതുകൊണ്ടാണ് നേതൃപരമായ ഉത്തരവാദിത്വം നിർവഹിച്ചതെന്നും ശൈലജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |