SignIn
Kerala Kaumudi Online
Friday, 19 April 2024 4.03 PM IST

'കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും'; തലമുറമാ‌റ്റം സിപിഎമ്മിന്റെ ധീരവും പുരോഗമനപരവുമായ മാ‌റ്റമെന്ന് ആഷിക് അബു

aashique-abu

കൊച്ചി: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരായി പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള‌ള തീരുമാനത്തിന് പിന്തുണയുമായി സംവിധായകൻ ആഷിക് അബു. തലമുറമാ‌റ്റം എന്നത് പാർട്ടിയെടുത്ത ധീരവും പുരോഗമനപരവുമായ തീരുമാനമാണ്. നവകേരളം എന്ന പാർട്ടിയുടെ ദീർഘകാല പദ്ധതിയ്‌ക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനത്തിലൂടെ ലഭിക്കുമെന്ന് ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ ആഷിക് അബു പറഞ്ഞു.

രാഷ്‌ട്രീയ നയപരിപാടിയായി പാർട്ടി വ്യക്തിയെ ഏൽപ്പിക്കുന്നതാണ് മന്ത്രിസ്ഥാനമെന്ന് സ്ഥാനമൊഴിഞ്ഞവരും ഏ‌റ്റെടുക്കുന്നവരും പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആഷിക് അബു കുറിച്ചു. കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജനപാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങൾ. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.'നവകേരളം' എന്ന പാർട്ടിയുടെ ദീർഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാൻ സാധിക്കും. കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാർട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങൾക്കിടയിൽ.

ടീച്ചർക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉൾപ്പെടെ കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ.
പി രാജീവിനും, എം ബി രാജേഷിനും, കെ എൻ ബാലഗോപാലിനും,
വീണ ജോർജിനും ഗോവിന്ദൻമാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാർക്കും ആശംസകൾ. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകൾ, അഭിവാദ്യങ്ങൾ. വിയോജിപ്പുകളെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് സഖാക്കളേ.

ലാൽസലാം
ആഷിഖ് അബു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, AASHIQUE ABU, FB POST, NEW MINISTERS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.