SignIn
Kerala Kaumudi Online
Thursday, 25 April 2024 5.02 AM IST

ലോകത്താകെ ​ 5000 കോടി പക്ഷികൾ

birds

​​​​​

സിഡ്നി: ലോകത്താകെ എത്ര കോടി പക്ഷികൾ കാണും?. ഉത്തരം പറയാൻ പ്രയാസമുള്ള ചോദ്യമാണല്ലേ. ഏറ്റവും പുതിയ പഠനപ്രകാരം ലോകത്ത്​ 5000 കോടി പക്ഷികളുണ്ടെന്നാണ്​ ആഗോള പക്ഷി ജനസംഖ്യയുടെ കണ്ടെത്തൽ.

ഈ കണക്കുകൾ പക്ഷികളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് സഹായകമാകുമെന്ന് ആസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ ഗവേഷക സംഘം പറയുന്നത്​. പക്ഷികളുടെ എണ്ണം കണക്കാക്കൽ ശ്രമകരമായ ദൗത്യമായിരുന്നു. വളർത്തുമൃഗങ്ങളുടെ കണക്കെടുക്കാൻ നാം ധാരാളം സമയവും പണവും ചെലവഴിക്കുന്നു, പക്ഷേ നമ്മുടെ ചുറ്റും ജീവിക്കുന്ന ഈ ജൈവ വൈവിദ്ധ്യത്തെ നാം എങ്ങനെ കണക്കാക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്' -ഗവേഷകനായ ഡോ. കോറി കല്ലഗൻ പറഞ്ഞു.

വിദഗ്ദ്ധരിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചതുൾപ്പെടെ വിവിധ ഘട്ടങ്ങളിലൂടെയാണ്​ ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകൾ പരിഷ്​കരിച്ച്​ കൂടുതൽ കുറ്റമറ്റതാക്കിയത്​.

മിക്ക പക്ഷികളും ഉത്തരാർദ്ധഗോളത്തിലെന്നാണ് നാഷണൽ അക്കാഡമി ഒഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. യൂറോപ്പ്, വടക്കൻ ഏഷ്യ, വടക്കേ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപിന്‍റെ ചില ഭാഗങ്ങൾ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലായാണിത്​. മഡഗാസ്​കറിലും അന്‍റാർട്ടിക്കയിലും പക്ഷികൾ കുറവാണ്.

@ 1.6 ശതകോടി കുരുവികൾ

@ കാളിക്കിളി (European Starling), വയൽകോതി കത്രിക (barn swallow), കടൽക്കാക്ക (ring-billed gulls) എന്നിവ ശതകോടിയ്ക്ക് മേൽ

@ പത്തിൽ ഒന്ന്​ പക്ഷി വർഗങ്ങളുടെയും എണ്ണം​ 5,000ത്തിൽ താഴെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BIRDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.