ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഉത്തർപ്രദേശിൽ ഒരു മന്ത്രി കൂടി മരിച്ചു. സംസ്ഥാന റവന്യൂ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് കശ്യപ് (56) ആണ് ഗുഡ്ഗാവിലെ ആശുപത്രിയിൽ മരിച്ചത്. മുസഫർനഗറിലെ ചർത്താവാൽ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എയാണ്.
യു.പിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്. കഴിഞ്ഞവർഷം കമൽറാണിവരുൺ, ചേതൻ ചൗഹാൻ എന്നിവർ കൊവിഡിനോട് പൊരുതി മരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |