SignIn
Kerala Kaumudi Online
Thursday, 25 April 2024 2.29 AM IST

പുതുമുഖങ്ങൾക്ക് പ്രാധാന്യമെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി മാറുന്നില്ല,​ കാരണം വ്യക്തമാക്കി പിണറായി

kk

തിരുവനന്തപുരം: പുതിയ സർക്കാരിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയെങ്കിലും എന്തു കൊണ്ട് മുഖ്യമന്ത്രി മാറുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.. സാധാരണ നിലയിൽ ഉയർന്നു വരാവുന്ന വിമർശനം തന്നെയാണെന്നും പക്ഷേ പാർട്ടി തീരുമാനം ഇങ്ങനെയായിരുന്നുവെന്നുമാണ് പിണറായിയുടെ മറുപടി. സോഷ്യൽ മീഡിയയിൽ അടക്കം അത്തരം വിമർശനം ഉയർന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ മറുപടി.

രണ്ടാം എൽഡിഎഫ് സർക്കാരിൽ കെ..കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോടും പിണറായി പ്രതികരിച്ചു. പുതിയ ആളുകൾ വരികയെന്നതാണ് പാർട്ടി തീരുമാനമെന്നും ആർക്കും പ്രത്യേക പരിഗണനയോ ഇളവോ വേണ്ടെന്നുമായിരുന്നു തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM PINARAYIVIJAYN, SECOND PINARAYI GOVT, PINARAYI 2
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.