തിരുവനന്തപുരം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ രണ്ടാം പിണറായി സർക്കാരിൽ പേഴ്സണൽ സ്റ്റാഫുകളുടെ കാര്യത്തിലും യുവതരംഗം തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ആദ്യ സൂചനകൾ പുറത്തു വന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം.പി കെ.കെ.രാഗേഷ് എത്തും. സി പി എം സംസ്ഥാന സമിതിയംഗവും കർഷകസംഘം ദേശീയനേതാവുമാണ് നിലവിൽ കെ കെ രാഗേഷ്.
രാജ്യസഭാ എം പി എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് രാഗേഷ് ഡൽഹിയിൽ കാഴ്ചവച്ചത്. കർഷകസമരം ഉൾപ്പടെ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. രാഗേഷിന് രാജ്യസഭയിൽ വീണ്ടും ഒരവസരം നൽകണമെന്ന് സി പി എം കേന്ദ്രനേതൃത്വം പോലും ആവശ്യപ്പെട്ടിട്ടും അത് നടപ്പായില്ല. അതിന് പിന്നിൽ പിണറായിക്ക് ഇങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
അതേസമയം പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേഷൻ തുടരും എന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |