ന്യൂഡൽഹി: തെലങ്കാനയിലെ ടി.ആർ.എസ് നേതാവ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു. ടി.ആർ.എസ് ഖമ്മം ജില്ലാ പ്രസിഡന്റും വ്യവസായ വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ഷെയ്ക്ക് ബുദാൻ ബെയ്ഗ് ആണ് മരിച്ചത്. ബഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. കൊവിഡ് മുക്തനായശേഷം കണ്ണിൽ വ്രണമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ സി.പി.ഐ നേതാവായ ബെയ്ഗ് 2014ൽ ടി.ആർ.എസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |