തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ തങ്ങളുടെ സാന്നിദ്ധ്യമേ വേണ്ടെന്ന പ്രതിപക്ഷ തീരുമാനം ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചടങ്ങ് എന്തിനാണ് ബഹിഷ്കരിക്കുന്നതെന്ന് അവർ തന്നെ തീരുമാനിക്കേണ്ടതാണ്. ഒരു സർക്കാരിന്റെ പ്രവർത്തനം തുടങ്ങുമ്പോൾ ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്? ജനാധിപത്യ പ്രക്രിയയിൽ പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. ആ മാന്യത പലപ്പോഴും കാത്തുസൂക്ഷിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു കാര്യം. എങ്കിലും ഒരു പുതിയ തുടക്കമാവുമ്പോൾ അതിന്റെ ഭാഗമായി അവരും ഉണ്ടാകേണ്ടതായിരുന്നു. നിർബന്ധിച്ച് പങ്കെടുപ്പിക്കാനാവില്ലല്ലോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |