SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.58 AM IST

സത്യപ്രതിജ്ഞാ വേദിയിൽ,നവകേരള ഗീതാഞ്ജലി

c-m-pinarayi

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ ഇന്നുച്ചയ്ക്ക് 2.50 മുതൽ പ്രദർശിപ്പിക്കും.
ഡോ.കെ.ജെ.യേശുദാസ്, എ.ആർ.റഹ്മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്.ചിത്ര ഉൾപ്പെടെ ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകുന്നത്. മമ്മൂട്ടിയുടേതാണ് അവതരണം. ഇ.എം.എസ് മുതൽ പിണറായി വരെയുള്ളവർ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തെതെന്ന് വിളംബരം ചെയ്യുന്നതാണ് സംഗീത ആൽബം. ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം നിർവഹിച്ചത്. രമേശ് നാരായണന്റേതാണ് സംഗീതം. മൺമറഞ്ഞ കവികളുടേതിന് പുറമെ പ്രഭാവർമ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു. ആൽബം നിർമ്മിച്ചത് പി.ആർ.ഡിയും കേരള മീഡിയ അക്കാഡമിയും ചേർന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATHYAPRATHINJA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.