SignIn
Kerala Kaumudi Online
Saturday, 20 April 2024 8.17 AM IST

ദിവസ വേതനക്കാരുടെ കൂലി വെട്ടിക്കുറയ്ക്കരുത്: ബെഫി

befi

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ സംസ്ഥാനത്ത് ബാങ്കുകൾ ആഴ്ചയിൽ മൂന്ന് ദിവസമാണ് പ്രവർത്തിക്കുക. ഇത് കണക്കിലെടുത്ത് ബാങ്കുകളിലെ ദിവസ വേതനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടിയിൽ നിന്ന് അധികൃതർ പിന്മാറണമെന്ന് ബെഫി പ്രസിഡന്റ് ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശമുണ്ട്. അത് ലംഘിച്ചാണ് വേതനം കുറയ്ക്കാനുള്ള നീക്കം. ബാങ്കുകളിൽ താഴെക്കിടയിലുള്ള കുറഞ്ഞ വേതന തസ്തികകളിലാണ് ദിവസ വേതനക്കാർ പണിയെടുക്കുന്നത്. ലോക്ക് ഡൗൺ മൂലം വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത സാഹചര്യത്തിലാണവർ ജോലിക്കെത്തുന്നതെന്നും അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEFI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.