SignIn
Kerala Kaumudi Online
Thursday, 25 April 2024 4.11 AM IST

സിവില്‍ സപ്ലൈസ് വകുപ്പിന്റെ പരിശോധനാ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

food

തൃശൂർ: കച്ചവട സ്ഥാപനങ്ങൾ കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനാ സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി. കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കാത്ത കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്‌ക്വാഡുകൾ കൈക്കൊള്ളും.

കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ചരക്ക് ഗതാഗതം, അവശ്യ വസ്തുക്കളുടെ ലഭ്യത, മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പ് വരുത്തുന്നതിനായി തൃശൂർ ജില്ലാ സപ്ലൈ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല നോഡൽ ഓഫീസും താലൂക്ക് സപ്ലൈ ഓഫീസുകൾ കേന്ദ്രീകരിച്ച് താലൂക്ക്തല നോഡൽ ഓഫീസും പ്രവർത്തിക്കും.

ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവ്, ചരക്കു ഗതാഗതത്തിൽ നേരിടുന്ന വിഷമങ്ങൾ, പൂഴ്ത്തിവയ്പ് എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും അറിയിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.