SignIn
Kerala Kaumudi Online
Friday, 29 March 2024 2.58 AM IST

കൊവിഡ്: നൂറ് കടന്ന് മരണ സംഖ്യ, രോഗികൾ 32,762

covid-cases

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് പ്രതിദിനം മരിച്ചവരുടെ എണ്ണം ആദ്യമായി ഇന്നലെ നൂറ് കടന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഏറ്രവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. ആകെ മരണം 6724 ആയി. അതേസമയം സംസ്ഥാനത്ത് ഇന്നലെ 32,762 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31. 30,432 പേർക്ക് സമ്പർക്ക രോഗബാധ. 104 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 3,31,860 പേരാണ് ചികിത്സയിലുള്ളത്. 10,05,084 പേരാണ് നിരീക്ഷണത്തിലുള്ളത്.

എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂർ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂർ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസർകോട് 677, വയനാട് 497 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധിതരുടെ എണ്ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID CASES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.